പശുവിനെ അറക്കുന്നവരെ കൊല്ലണം അഞ്ചുപേരെ കൊന്നു രാജസ്ഥാനിൽ വിവാദ പ്രസംഗവുമായി ബിജെപി ൻ എംഎൽഎ ഗ്യാൻ ദേവ് അഹൂജ

പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.2017ലും 2018ലുമാണ് ഇവയിൽ രണ്ട് കൊലപാതകങ്ങൾ നടന്നത്. അവയിലൊന്ന് ഗ്യാൻ ദേവ് അഹൂജ എംഎൽഎ ആയിരുന്ന രാംഗറിലാണ് നടന്നത്.പെഹ്ലുഖാന്റെയും രഖ്ബർ ഖാന്റെയും കൊലപാതകങ്ങളാണ് രണ്ടെണ്ണമെന്ന് പറഞ്ഞ ബിജെപി നേതാവ് കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ പേര് പുറത്തുവിട്ടില്ല.

0

ഡൽഹി | രാജസ്ഥാനിൽ വിവാദ പ്രസംഗവുമായി ബിജെപി നേതാവ്. പശുവിനെ അറക്കുന്നവരെ കൊല്ലണം എന്നാഹ്വാനം ചെയ്ത് മുൻ എംഎൽഎ ഗ്യാൻ ദേവ് അഹൂജ. ബിജെപി പ്രവർത്തകർക്ക് മുന്നിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതുവരെ 5 പേരെ ഇത്തരത്തിൽ കൊന്നുവെന്നും അഹൂജ പ്രസംഗത്തിൽ പറയുന്നു.

പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.2017ലും 2018ലുമാണ് ഇവയിൽ രണ്ട് കൊലപാതകങ്ങൾ നടന്നത്. അവയിലൊന്ന് ഗ്യാൻ ദേവ് അഹൂജ എംഎൽഎ ആയിരുന്ന രാംഗറിലാണ് നടന്നത്.പെഹ്ലുഖാന്റെയും രഖ്ബർ ഖാന്റെയും കൊലപാതകങ്ങളാണ് രണ്ടെണ്ണമെന്ന് പറഞ്ഞ ബിജെപി നേതാവ് കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ പേര് പുറത്തുവിട്ടില്ല.
‘ഞാനവർക്ക് കൊല്ലാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഞങ്ങൾ തന്നെ അവരെ രക്ഷിക്കുകയും ജാമ്യം വാങ്ങിക്കൊടുക്കുകയും ചെയ്യും. ഗ്യാൻ ദേവ് അഹൂജ വിഡിയോയിൽ പറയുന്നു.
പെഹ്ലുഖാന്റെ കൊലപാതകത്തിലെ ആറ് പ്രതികളെയും 2019ൽ വെറുതെവിട്ടെങ്കിലും അപ്പീൽ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. രഖ്ബർ ഖാന്റെ കൊലപാതകത്തിൽ ഇപ്പോഴും വിചാരണ നടക്കുകയാണ്.വീഡിയോ വൈറലായതോടെ അഹൂജയ്‌ക്കെതിരെ വർഗീയ സംഘർഷം ആഹ്വാനം ചെയ്തതിന് പൊലീസ് കേസെടുത്തു.. എന്നാൽ എം എൽ എ യുടെ പ്രസ്താവന ബിജെപി തള്ളുകയാണ്. മുൻ എംഎൽഎ യുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടേതല്ലെന്നും ബിജെപി അൽവാർ യൂണിറ്റ് വ്യക്തമാക്കി.

You might also like

-