രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 108 ആയി; ഡൽഹിയിൽ ഏഴ് മലയാളി നഴ്‍സുമാർക്കും കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 108 ആയി.

0

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 108 ആയി. ഡൽഹിയിലെ ഏഴ് മലയാളി നഴ്‍സുമാരടക്കം 3650ലധികം പേർക്കാണ് രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഗുജറാത്തിലെ സൂറത്തില്‍ 61കാരിയും ജയ്‍പൂരിൽ 82കാരനും മഹാരാഷ്ട്രയിൽ 52കാരനും തമിഴ്‍നാട്ടില്‍ വണ്ണാരപേട്ട സ്വദേശിയായ 61കാരനും രാമനാഥപുരം സ്വദേശിയായ 71കാരനുമാണ് ഇന്ന് മരിച്ചത്.

ഗുജറാത്തിലെ സൂറത്തിലെ 61 വയസുകാരിയുടെ മരണമാണ് ഇന്ന് ആദ്യം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 11 പേർ ഇതിനകം കോവിഡ് മൂലം മരിച്ചു. ജയ്‍പൂരിൽ 82 വയസുകാരനും ഇന്ന് മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിൽ 52 വയസുകാരന്റെയും തമിഴ്‍നാട്ടിലെ രണ്ട് പേരുടെയും മരണമടക്കം ഇന്ന് മാത്രം രാജ്യത്ത് അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഡൽഹിയിൽ ഏഴ് മലയാളി നഴ്‍സുമാർക്കും കോവിഡ് സ്ഥിരീകരിച്ചു. ദിൽഷാദ് ഗാഡനിലെ കാൻസർ സെന്ററിലെയും അപ്പോളോ ആശുപത്രിയിലെയും മലയാളി നഴ്‍സുമാരടക്കമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാൾ ഗർഭിണിയാണ്. ഗുജറാത്തിൽ 16 പേർക്കും യുപിയിൽ 50 പേർക്കും രാജസ്ഥാനിൽ 6 പേർക്കും മധ്യപ്രദേശിൽ മൂന്ന് പേർക്കും ജാർഖണ്ഡിൽ ഒരാൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സിആർപിഎഫ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ സിആർപിഎഫ് ഡിജിയടക്കം സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്. കോവിഡ് പരിശോധനക്കും അദ്ദേഹം വിധേയനായി.

You might also like

-