അറബ്‌മേഖലയിൽ ആശങ്ക കോവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ഇന്നലെ 31 പേര്‍ മരിച്ചു
സൗദിയിൽ 157ഉം യു.എ.ഇയിൽ 150ഉം ഖത്തറിൽ 54ഉം കുവൈത്തിൽ 28ഉം ഒമാനിൽ 18ഉം ബഹ്റൈനിൽ രണ്ടും പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ദുബായ്: കൊറോണ വയറസ്സ് ബാധയിൽ ഗള്‍ഫില്‍ 31 പേര്‍ മരിച്ചു.
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് എട്ടു പേരാണ് മരണപ്പെട്ടത്. സൗദി അറേബ്യയിൽ 6 ഉം യു.എ.ഇയിൽ രണ്ടും രോഗികളാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. രോഗികളുടെ എണ്ണമാകെട്ട, കുത്തനെ ഉയരുകയും ചെയ്തു. സൗദിയിൽ 157ഉം യു.എ.ഇയിൽ 150ഉം ഖത്തറിൽ 54ഉം കുവൈത്തിൽ 28ഉം ഒമാനിൽ 18ഉം ബഹ്റൈനിൽ രണ്ടും പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫ് കോവിഡ് രോഗികളുടെ എണ്ണം 4461 ആയി.
സൗദിയിൽ ആറും യു.എ.ഇയിൽ രണ്ടും. സൗദിയിൽ മരണപ്പെട്ട ആറിൽ അഞ്ചു പേരും പ്രവാസികളാണ്. യു.എ.ഇയിൽ ഒരു ഏഷ്യൻ വംശജനും ഗൾഫ് പൗരനുമാണ് മരിച്ചത് , യു.എ,ഇ ആരോഗ്യ മന്ത്രാലയ വകുപ്പ് അധികൃതർ അറിയിച്ചു. സൗദിയിൽ 16ഉം യു.എ.ഇയിൽ എട്ടുമാണ് കോവിഡ് മരണ സംഖ്യ. ഒറ്റദിവസം കൊണ്ട് 409 പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും കോവിഡിെൻറ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലന്ന് അധികൃതർ വ്യകതമാക്കി
കോവിഡ ബാധിതരായവരുടെ കൂട്ടത്തിൽ വിവിധ രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുടെ എണ്ണം കൂടുതലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യു.എ.ഇയിലും കുവൈത്തിലും നിരവധി ഇന്ത്യക്കാർ കോവിഡ് സ്ഥിരീകരിച്ചവരിലുണ്ട്. സൗദിയിലും ഖത്തറിലും രോഗികളെ രാജ്യം തിരിച്ച് വേർതിരിക്കുന്നില്ല. അതുകൊണ്ടു തന്നെ മൊത്തം ഇന്ത്യക്കാർ എത്രയെന്ന് കണ്ടെത്തുക ദുഷ്കരമാണ്. ഗൾഫ് രോഗികളിൽ നല്ലൊരു പങ്കും പ്രവാസികളാണ്. മൊത്തം രോഗികളിൽ തൊണ്ണൂറ് ശതമാനത്തിലേറെ പേരുടെയും നില തൃപ്തികരമാണ്