കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 280,431,അമേരിക്കയിൽ മരണം ലക്ഷത്തോടടുക്കുന്നു
അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം( 1,321,785 +)1,347,309ആയി മരണം (78,615.+) 80,037 പിന്നിട്ടു ഇറ്റലിയിൽ രോഗികളുടെ എണ്ണം( 217,185 + )218,268ആയി മരണസംഖ്യ (30,201 +)30,395പിന്നിട്ടു സ്പെയിനിൽ സ്ഥിഗതികൾ ഗുരുതരമായി തുടരുന്നു(260,117 +) 262,783പേർക്ക് രോഗം സ്ഥികരിച്ചപ്പോൾ മരണം(26,299 + )26,478പിന്നിട്ടു
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 280,431 (ഇന്നലെ276,216 )ആയി.4,100,729 (ഇന്നലെ4,012,857 )പേർക്ക് രോഗം സ്ഥിരീകരിച്ചു.1,441,475 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.കൊവിഡ് മൂലം ലോകത്ത് ഇന്നലെ മാത്രം ബ്രിട്ടനിൽ മരണസംഖ്യ 31,587 ആയി. ഫ്രാൻസിലെ മരണസംഖ്യ 26,310ആയപ്പോൾ ജർമനിയിൽ മരിച്ചവരുടെ എണ്ണം7,549 ആയി. ബെൽജിയത്തിലെ മരണസംഖ്യ 8,581ആയി ഉയർന്നു. ഇറാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,589ആയി.
അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം( 1,321,785 +)1,347,309ആയി മരണം (78,615.+) 80,037 പിന്നിട്ടു ഇറ്റലിയിൽ രോഗികളുടെ എണ്ണം( 217,185 + )218,268ആയി മരണസംഖ്യ (30,201 +)30,395പിന്നിട്ടു സ്പെയിനിൽ സ്ഥിഗതികൾ ഗുരുതരമായി തുടരുന്നു(260,117 +) 262,783പേർക്ക് രോഗം സ്ഥികരിച്ചപ്പോൾ മരണം(26,299 + )26,478പിന്നിട്ടു
നെതർലന്റ്സിൽ 5,422ഉം ബ്രസീലിൽ10,656ഉം തുർക്കിയിൽ3,739ഉം പേർ മരിച്ചു. സ്വിറ്റ്സർലന്റിലെ മരണസംഖ്യ 1,830 ആയപ്പോൾ സ്വീഡനിലേത് 3,220 ആയി. മെക്സിക്കോയിൽ 3,353പേരും അയർലന്റിൽ 1,429പേരും മരിച്ചു.റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുകയാണ്. റഷ്യയിൽ മരിച്ചവരുടെ എണ്ണം 1,723 ആയി ഉയർന്നപ്പോൾ ബ്രസീലിൽ 10,017പേരാണ് ഇതുവരെ മരിച്ചത്. ഇന്തോനേഷ്യ-943, കാനഡ-4,569, ഓസ്ട്രിയ-609, ഫിലിപ്പൈൻസ്-704, ഡെൻമാർക്ക്-506, ജപ്പാൻ-556, ഇറാഖ്-102, ഇക്വഡോർ-1,618 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.
അതേസമയം, രാജ്യങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും രംഗത്തെത്തി. അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അല്ലെങ്കിൽ കേസുകൾ കുതിച്ചുയരുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി.