കോവിഡ് വാക്‌സീന്‍: അമേരിക്കയിലെ ആദ്യ അലര്‍ജിക് റിയാക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തു
10 മിനിറ്റിനുള്ളില്‍ ഇവര്‍ക്ക് കടുത്ത ശ്വാസമുട്ടലും ഉയര്‍ന്ന ഹൃദയ സമ്മര്‍ദവും അനുഭവപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു. ഡിസംബര്‍ 16 ബുധനാഴ്ചയാണ് ഇതു സംബന്ധിച്ചു ഔദ്യോഗീക അറിയിപ്പുണ്ടായത്.
അലാസ്ക്ക : ഫൈസര്‍ കോവിഡ് വാക്‌സീന്‍ അമേരിക്കയില്‍ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം ആദ്യമായി വാക്‌സീന്‍ സ്വീകരിച്ച അലാസ്ക്കയിലെ ഹെല്‍ത്ത് കെയര്‍ വര്‍ക്കറിന് പത്തുമിനിട്ടിനുള്ളില്‍ കടുത്ത അലര്‍ജിക് റിയാക്ഷന്‍ അനുഭവപ്പെട്ടതായി ബാര്‍ലറ്റ് റീജിയണല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ പറഞ്ഞു.ഡിസംബര്‍ 15 ചൊവ്വാഴ്ചയായിരുന്നു ഈ ജീവനക്കാരി വാക്‌സീന്‍ സ്വീകരിച്ചത്. 10 മിനിറ്റിനുള്ളില്‍ ഇവര്‍ക്ക് കടുത്ത ശ്വാസമുട്ടലും ഉയര്‍ന്ന ഹൃദയ സമ്മര്‍ദവും അനുഭവപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു. ഡിസംബര്‍ 16 ബുധനാഴ്ചയാണ് ഇതു സംബന്ധിച്ചു ഔദ്യോഗീക അറിയിപ്പുണ്ടായത്.
വാക്‌സീന്‍ നല്‍കുമ്പോള്‍ ഇത്തരത്തിലുള്ള അലര്‍ജി ഉണ്ടാകാന്‍ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് ഇതിനാവശ്യമായ ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.അലാസ്ക്കയിലെ കോവിഡ് വാക്‌സീന്‍ വിതരണം ചെയ്യുന്ന എല്ലാ സൈറ്റുകളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്ന പക്ഷം അതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അലാസ്ക്കാ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആന്‍ സിങ്ക് പറഞ്ഞു.അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ സംഭവമാണിതെങ്കിലും ഇതിനു സമാനമായ അലര്‍ജിക് റിയാക്ഷന്‍ ഇംഗ്ലണ്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ അനഫിലേക്‌സിഡ് എന്നാണ് അറിയപ്പെടുന്നത്.രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ജോലിക്കാരിക്ക് ബെനഡ്രില്‍, ആന്റി ഹിസ്!താമിന്‍ നല്‍കി, ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.