കോവിഡ് വാക്സിൻ അടുത്ത വര്ഷം ആദ്യമെന്നു ഐസിഎംആർ പാർലമെന്റ് സമിതിയെ അറിയിച്ചു

ആഗസ്റ്റ് 15 മുൻപ് വാക്സിൻ രാജ്യത്ത് ലഭ്യമാക്കുമെന്ന് മുൻപ് ഐസിഎംആർ പ്രഘ്യാപനം ഉണ്ടായിരുന്നെങ്കിലും ഈ വര്ഷം വാക്സിൻ വിപണിയിൽ എത്തിക്കുക അസാധ്യമെന്ന്‌ ശാസ്ത്ര സാങ്കേതിക വകുപ്പ്,

0

രാജ്യത്ത് കൊവിഡ് വാക്‌സിൻ അടുത്ത വർഷത്തിന്റെ ആരംഭത്തിൽ മാത്രമേലഭ്യമാകൂവെന്ന് വിദഗ്ധർ. ആഗസ്റ്റ് 15 മുൻപ് വാക്സിൻ രാജ്യത്ത് ലഭ്യമാക്കുമെന്ന് മുൻപ് ഐസിഎംആർ പ്രഘ്യാപനം ഉണ്ടായിരുന്നെങ്കിലും ഈ വര്ഷം വാക്സിൻ വിപണിയിൽ എത്തിക്കുക അസാധ്യമെന്ന്‌ ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്‌നോളജി വകുപ്പ്, ഐസിഎംആർ വും പാർലമെന്റ് സമിതിയെ അറിയിച്ചു.സോറിയാസിസിന് നല്‍കുന്ന മരുന്ന് കോവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കാം. ഐറ്റൊലൈസുമാബ് അടിയന്തരഘട്ടത്തില്‍ നല്‍കാമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അറിയിച്ചു.

ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്‌നോളജി വകുപ്പ്, ഐസിഎംആർ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് എന്നിവരടങ്ങുന്ന സംഘമാണ് പാർലമെന്ററി സമിതിയെ ഇക്കാര്യം അറിയിച്ചത്. നല്ല രീതിയിൽ തന്നെയാണ് വാക്‌സിൻ ഗവേഷണം പുരോഗമിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങൾ കുറഞ്ഞ ചെലവിൽ നിർമിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് സംഘം അറിയിച്ചു. ഐസിഎംആറിന്റെ നിർദേശത്തെ കുറിച്ച് വിദഗ്ധ സംഘത്തിൽ നിന്ന് പരമാർശം ഒന്നും ഉണ്ടായില്ലെന്നാണ് വിവരം. സമിതി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കേന്ദ്ര സർക്കാരിന്റെ ഭാവി പരിപാടികളും ചർച്ച ചെയ്തു.ആഗസ്ത് 15 ണ് മുൻപ് വാക്സിൻ വിപണിയിൽ എത്തിക്കുമെന്ന് മുൻപ് ഐസിഎംആർ പ്രസ്താവന ഇറക്കിയിരുന്നെങ്ങ്കിലും എത്തുന്നത്കൊണ്ടാണ് ഇപ്പോഴത്തെ പിന് വാങ്ങലിന് കാരണമെന്നു വ്യക്തമാക്കുന്നില്ല

You might also like

-