ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്സിൻ കരട് മാർഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് കൈമാറി

ആദ്യമുറി വാക്‍സിൻ സ്വീകരിക്കാൻ വരുന്നവര്‍ക്ക് അതിന് മുമ്പ് ഇരിക്കാനുള്ള സ്ഥലമാണ്. സാമൂഹിക അകലം പാലിച്ചായിരിക്കണം ഇവിടെ വരുന്നവര്‍ക്ക് ഇരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കേണ്ടത്. രണ്ടാമത്തെ മുറിയിലില്‍ കുത്തിവെപ്പ്.

0

ഡൽഹി :രാജ്യത്തു കോവിഡ് വാക്സിൻ കുത്തിവെപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കരട് മാർഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് കൈമാറി. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് മാത്രമായിരിക്കണം വാക്സിൻ നൽകേണ്ടത്. അഞ്ച് ആരോഗ്യപ്രവർത്തകർ മാത്രമേ ഒരു സമയം കുത്തിവെപ്പ് കേന്ദ്രത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ.
കുത്തിവെപ്പ് കമ്മ്യൂണിറ്റി ഹാളുകളും താൽക്കാലിക ടെന്‍റുകളും സജ്ജീകരിക്കും.
ഈ കേന്ദ്രങ്ങള്‍ എങ്ങനെ സജ്ജീകരിക്കണമെന്ന നിര്‍ദേശവും മാര്‍ഗരേഖയിലുണ്ട്. കുത്തിവെപ്പ് കേന്ദ്രത്തിന് മൂന്നുമുറികൾ വേണം. ആദ്യമുറി വാക്‍സിൻ സ്വീകരിക്കാൻ വരുന്നവര്‍ക്ക് അതിന് മുമ്പ് ഇരിക്കാനുള്ള സ്ഥലമാണ്. സാമൂഹിക അകലം പാലിച്ചായിരിക്കണം ഇവിടെ വരുന്നവര്‍ക്ക് ഇരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കേണ്ടത്. രണ്ടാമത്തെ മുറിയിലില്‍ കുത്തിവെപ്പ്. ഒരു സമയം ഒരാൾക്ക് മാത്രം കുത്തിവെപ്പ്. ഒരാളെ മാത്രമേ ആ മുറിയിലേക്ക് കടത്തിവിടാന്‍ പാടുള്ളൂ. തുടർന്ന് വാക്സിന്‍ സ്വീകരിച്ച ആള്‍ മറ്റൊരു മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയും വേണം. അരമണിക്കൂര്‍ ആണ് കേന്ദ്രം നിഷ്കര്‍ഷിക്കുന്ന നിരീക്ഷണ സമയം.അരമണിക്കൂറിനുളളിൽ അസ്വാഭാവികതകളോ പാർശ്വഫലങ്ങളോ ഉണ്ടെങ്കില്‍ അവരെ നേരത്തേ നിശ്ചയിച്ചിട്ടുളള ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.

You might also like

-