കോവിഡ് വാക്‌സിന്‍ സെപ്തംബറിനുള്ളില്‍
എട്ട് മാസത്തിനുള്ളില്‍ ലോകം കാത്തിരിക്കുന്ന ആ വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്നാണ് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ വാക്‌സിനോളജി പ്രൊഫസറായ സാറ ഗില്‍ബര്‍ട്ട് അവകാശപ്പെടുന്നത്. വാക്‌സിന്‍ ഈ സമയമാകുമ്പോഴേക്കും വരുമെന്ന് 80ശതമാനവും ഉറപ്പാണെന്നാണ് സാറ അവകാശപ്പെടുന്നത്.
സെപ്തംബറോടെ കോവിഡ് 19 രോഗത്തെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ മുന്നേറിയ സാറ ഗില്‍ബര്‍ട്ടിനേയും സംഘത്തേയും ഉദ്ധരിച്ച് ദ ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
എട്ട് മാസത്തിനുള്ളില്‍ ലോകം കാത്തിരിക്കുന്ന ആ വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്നാണ് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ വാക്‌സിനോളജി പ്രൊഫസറായ സാറ ഗില്‍ബര്‍ട്ട് അവകാശപ്പെടുന്നത്. വാക്‌സിന്‍ ഈ സമയമാകുമ്പോഴേക്കും വരുമെന്ന് 80ശതമാനവും ഉറപ്പാണെന്നാണ് സാറ അവകാശപ്പെടുന്നത്. എത്ര വേഗത്തിലാക്കിയാലും ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ സമയമെടുക്കുമെന്ന് പലപ്പോഴും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് സാറ ഗില്‍ബര്‍ട്ടിന്റേയും സംഘത്തിന്റേയും അവകാശവാദങ്ങള്‍ ആശ്വാസമാകുന്നത്.