ബ്രിട്ടനിൽ കോവിഡ് വാക്സിൻ മനുക്ഷ്യരിൽ മുന്നൂറോളം ആളുകളിൽ മരുന്ന് പരീക്ഷിച്ചു
2021ഓടെ വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കാമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
ലണ്ടൻ: കോവിഡിനെ ചെറുക്കാൻബ്രിട്ടൻ വികസിപ്പിച്ചെടുത്ത വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി. ലണ്ടൻ ഇംപീരിയൽ കോളജിൽ പ്രൊഫ.റോബിൻ ഷട്ടോക്കിന്‍റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത വാക്സിനാണ് മനുഷ്യരിൽ പരീക്ഷിക്കുന്നത്. നേരത്തെ മൃഗങ്ങളിൽ വാക്സിൻ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായിരുന്നു. ഫലപ്രദമായ പ്രതിരോധ പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് ഇപ്പോൾ മനുഷ്യരിൽ പരീക്ഷിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ച കാലമായി നടക്കുന്ന മരുന്ന് പരീക്ഷണം മുന്നൂറോളം ആളുകളിൽ നടത്തിയതായാണ് വിവരം നിരവധി ആളുകൾ വാക്സിൻ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് എത്തിതായി പരിഷണങ്ങൾക്ക് നേതൃത്തം കൊടുക്കുന്ന പ്രൊഫ.റോബിൻ ഷട്ടോക്കിണ് പറഞ്ഞു. വരും ആഴ്ചകളിൽ കൂടുതൽ ആളുകളിൽ വാക്സിൻ പരീക്ഷിക്കും മരുന്ന് പരീക്ഷിക്കും. ലോകത്തെ മുഴുവനായി വ്യാപിച്ച മഹാമാരിയെ ചെറുക്കാനുള്ള വാക്സിനുകൾക്കായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. 120ഓളം വാക്സിൻ പരീക്ഷണങ്ങൾ നടന്നു വരുന്നുണ്ടെന്നാണ് റിപ്പോർട്ട്.ആദ്യഘട്ടത്തിലെ പ്രതിരോധ പരീക്ഷണം പൂർത്തിയാക്കിയ ശേഷം ഒക്ടോബറിൽ രണ്ടാംഘട്ടം നടത്താനാണ് ഇംപീരിയല്‍ ടീമിന്‍റെ നീക്കം. ആ ഘട്ടത്തിൽ ആറായിരം പേരിലാകും വാക്സിൻ പരീക്ഷിക്കുക. 2021ഓടെ വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കാമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുക്കുന്ന COVID-19 വാക്സിൻ ഒരു ദശലക്ഷം ഡോസുകൾ ഇതിനകം തന്നെ നിർമ്മിച്ചു കഴിഞ്ഞു , വാക്സിൻ ഫലപ്രദമാണോയെന്ന് പരീക്ഷണങ്ങൾ തെളിയിയേണ്ടിയിരിക്കുന്നു .
കൊറോണ വൈറസിനെതിരെ പോരാടുന്നതും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന വാക്സിൻ കണ്ടെത്താൻ യുകെ ശാസ്ത്രജ്ഞർ വാൻ പരിശ്രമമാണ് നടത്തുന്നത് . അവരുടെ ശ്രമങ്ങളിൽ ഞങ്ങൾ അവരുടെ പിന്നിൽ ഉറച്ചുനിൽക്കുന്നു, ”ബ്രിട്ടീഷ് വ്യവസായ മന്ത്രി അലോക് ശർമ പറഞ്ഞു.
“വാക്സിൻ ടാസ്ക്ഫോഴ്സ് പുതിയ വാക്സിൻ വികസിപ്പിക്കുന്നതിനും ഉൽപാദിപ്പിക്കുന്നതിനും വേഗത്തിൽ ശ്രമം ഏകോപിപ്പിക്കുന്നതിൽ പ്രധാനമാണ്, അതിനാൽ ഇത് എത്രയും വേഗം രോഗികൾക്ക് വ്യാപകമായി ലഭ്യമാണെന്ന് ഞങ്ങൾക്ക് ഉറപ്പാക്കാൻ കഴിയും.”