രാജ്യത്ത് 1,65,714 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു ,52 പേർക്ക് പാർശ്വ ഫലങ്ങൾ റിപ്പോർട്ട്
വാക്‌സിൻ കുത്തിവെപ്പിന്റെ ആദ്യദിനമായ ഇന്നലെ മൂന്ന് ലക്ഷം പേരായിരുന്നു ഇന്ത്യയുടെ ടാർഗറ്റ്. എന്നാൽ 1,65,714 പേരാണ് ഇന്നലെ വാക്‌സിൻ സ്വീകരിച്ചത്
ഡൽഹി :രാജ്യത്ത് 1,65,714 പേരാണ്കോവിഡ് വാക്‌സിൻ കുത്തിവെപ്പെടുത്തത്. കോവിഡ് വാക്സിൻ സ്വീകരിച്ച ചുരുക്കം ചിലരിൽ അസ്വസ്ഥകൾ ഉളവായി ഡൽഹിയിൽ വാക്‌സിൻ സ്വീകരിച്ച 52 പേർക്ക് പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്‍തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവർ നിരീക്ഷണ സമയത്ത് നേരിട്ട ചെറിയ രീതിയിലുള്ള അസ്വസ്ഥതകളെ തരണം ചെയ്തു എന്നാണ് എയിംസ് അധികൃതർ വ്യക്തമാക്കുന്നത്. ചെറിയ രീതിയിലുള്ള പാർശ്വഫലങ്ങൾ സ്വാഭാവികമാണെന്നാണ് അധികൃതരുടെ നിഗമനം.
വാക്‌സിൻ കുത്തിവെപ്പിന്റെ ആദ്യദിനമായ ഇന്നലെ മൂന്ന് ലക്ഷം പേരായിരുന്നു ഇന്ത്യയുടെ ടാർഗറ്റ്. എന്നാൽ 1,65,714 പേരാണ് ഇന്നലെ വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പേർ വാക്‌സിനെടുത്തത് യു.പിയിലാണ്. ഡൽഹിയിൽ റിപ്പോർട്ട് ചെയ്തതല്ലാതെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലൊന്നും കുത്തിവെപ്പ് എടുത്തവർക്ക് പാർശ്വ ഫലങ്ങൾ അനുഭവപ്പെട്ടതായി നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ഡൽഹിയിലെ സംഭവത്തിന് കാരണം സാങ്കേതിക തകരാറുകൾ ആണെന്നാണ് പ്രാഥമിക വിലയിരുത്തൽ.