സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്
24-ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്നാട് സ്വദേശി, ഹരസാഗരന്, കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
സംസ്ഥാനത്ത് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 78 പേര് വിദേശത്ത് നിന്ന് വന്നതാണ്. 26 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. സമ്ബര്‍ക്കം വഴി 5 പേര്. രോഗബാധിതരില്‍ മൂന്ന് പേര് ആരോഗ്യപ്രവര്‍ത്തകരാണ്. ഒന്‍പത് സിഐഎസ്എഫുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. 79 പേര്‍ക്ക് രോഗമുക്തിയുമുണ്ടായി. 24-ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്നാട് സ്വദേശി, ഹരസാഗരന്, കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തൃശ്ശൂര്‍ 26, കണ്ണൂര്‍ 14 മലപ്പുറം 13 പത്തനംതിട്ട 13 പാലക്കാട് 12 കൊല്ലം 11 കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ച് വീതം, കാസര്‍കോട്, തിരുവനന്തപുരം നാല് വീതം.നെഗറ്റീവായവരുടെ കണക്ക് – തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂര്‍ അഞ്ച് പാലക്കാട് മൂന്ന്, കോഴിക്കോട്, എട്ട് , മലപ്പുറം ഏഴ്, കണ്ണൂര്‍ 13, കാസര്‍കോട് 2.