സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്

ഇതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്

0

സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്. 2 പേരുടെ ഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ – 12, കാസര്‍കോട് – 7, കോഴിക്കോട്, പാലക്കാട് -5, തൃശൂര്‍-4, മലപ്പുറം – 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ക്കും രോഗബാധ ഉണ്ടായി. ഇതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്.

തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കും വിദേശത്ത് നിന്ന് വന്ന 17 പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവും കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തകക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ 84,288 പേര്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്താകെ 28 ഹോട്സ്പോട്ടുകളാണുള്ളത്.

ഇന്ന് മാത്രം 162 പേര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്ന് ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇനിയും വരും, ഒരു കേരളീയന് മുന്നിലും വാതില്‍ കൊട്ടിയടക്കില്ല, രോഗികളുടെ എണ്ണം വര്‍ധിക്കുന്നതു കൊണ്ട് നിസഹായവസ്ഥ പ്രകടിപ്പിക്കാന്‍ തയ്യാറല്ല, കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും നല്‍കും വരുന്നവരില്‍ അത്യാസന്ന നിലയിലുള്ള രോഗികളുണ്ടാകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

You might also like

-