സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
4 പേര്‍ക്ക് രോഗം നെഗറ്റീവ് ആയി
സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിതികരിച്ചതിൽ കണ്ണൂർ 3 കാസർഗോഡ് 1. നാല് പേര്‍ക്ക് രോഗം നെഗറ്റീവ് ആയി.
രോഗം സ്ഥിതികരിച്ചതിൽ രണ്ട് പേര്‍ വിദേശത്ത് നിന്നും, രണ്ട് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം എത്തിയത്. ഇതുവരെ 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര്‍ ഇപിപോള്‍ ചികിത്സയിലാണ്. 20,273 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 20,255 പേരും, ആശുപത്രികളില്‍ 518 പേരുമാണുള്ളത്. ഇന്ന് 151 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്ബിളുകള്‍ 23,980. 23,277 എണ്ണം ഇതില്‍ രോഗബാധയില്ലാത്തതാണ്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് 300 വീതം സാംപിളുകള്‍ എടുക്കും. മറ്റ് ജില്ലകള്‍ക്ക് തോതനുസരിച്ച് 200, 150 എന്നിങ്ങനെയാണ് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്. ഹോട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യം പരിശോധന. ഇതിലൂടെ സമൂഹവ്യാപനം കണ്ടെത്താനാകും.
പ്രവാസികളടക്കം കൂട്ടത്തോടെ മങ്ങിയെത്തുന്നത് മുന്‍കൂട്ടി കണ്ടുള്ള മുന്നൊരുക്കം കൂടിയാണിത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിരിക്കെ ടെസ്റ്റുകള്‍ക്കായി അനുമതി വൈകുന്നതാണ് പ്രതിസന്ധി. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് കേരളം ഹിന്ദുസ്ഥാന്‍ ലാറ്റക്സിന് കരാര്‍ നല്‍കിയിരുന്നു. ഒരു ലക്ഷത്തോളം കിറ്റുകള്‍ സജ്ജമാണെന്നാണ് വിവരം. എന്നാല്‍ കിറ്റ് വിതരണത്തിനും ഉപയോഗത്തിനും ഐസിഎംആര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.