സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു,15 പേര്‍ രോഗമുക്തി നേടി.
:സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു 15 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു 15 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. സമ്പര്‍ക്കത്തിലൂടെയാണ് മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് കാസര്‍കോട് അഞ്ചുപേരടക്കം 15 പേര്‍ക്കുകൂടി രോഗമുക്തി നേടി.കാസർകോട് ജില്ലയിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.38, 14 വയസുള്ള ചെങ്കള സ്വദേശിനികൾക്കും ചെമ്മനാട് സ്വദേശിനിയായ 26 വയസുള്ള സ്ത്രീക്കുമാണ് കോവി ഡ് 19 സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആകെ 21,725 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21,243 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുണ്ട്. 452 പേര്‍ ആശുപത്രികളിലാണുള്ളത്. ഇന്നുമാത്രം 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21,941 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 20,830 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.അതിര്‍ത്തിയില്‍ ജാഗ്രത കൂട്ടണമെന്ന് പറഞ്ഞ മുഖ്യമന്ത്രി കുടകില്‍ നിന്ന് നടന്ന് അതിര്‍ത്തി കടന്നത് 57 പേര്‍ വന്നുവെന്ന് വ്യക്തമാക്കി. ഇവരെ ഇരിട്ടിയിലെ കോവിഡ് കെയര്‍ സെന്ററുകളിലാക്കി
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം വേദനാജനകമാണെന്ന് മുഖ്യമന്ത്രി. കുഞ്ഞിനെ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്പ്രിങ്ക്ളർ വിഷയത്തിലെ ഹൈക്കോടതി വിധി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളേയും ആക്ഷേപങ്ങളേയും നിരാകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു സപ്രിങ്ക്ളർ കരാറുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി. ഡാറ്റ സുരക്ഷിതത്വത്തിന് മുൻഗണന നൽകും. ഇക്കാര്യത്തിൽ വിട്ടു വീഴ്ചയില്ല. കരാറിനെതിരെ നൽകി ഹർജി റദ്ദാക്കാനും കരാർ സ്റ്റ ചെയ്യാനും കോടതി പറഞ്ഞില്ല. വാദത്തിന്റെ ഘട്ടത്തിൽ പല ചോദ്യങ്ങളും ഉന്നയിക്കും. ഉത്തരവ് സുവ്യക്തമാണ്.
വർക്ക് ഷോപ്പുകൾ, മൊബൈൽ കടകൾ എന്നിവക്ക് അടുത്ത രണ്ടു ദിവസങ്ങളിൽ തുറക്കാം ബാർബർ ഷോപ്പ് തുറക്കുന്നത് സാരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. വീടുകളിൽ പോകുന്നത് വലിയ പ്രയാസമുണ്ടാക്കില്ലന്നുംമുഖ്യമന്ത്രിപറഞ്ഞു
updating………