BREAKING NEWS സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇടുക്കിയിൽ നാലുപേർക്ക്
ഇടുക്കിയില്‍ 4 പേര്‍ക്കും, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളില്‍ 2 പേര്‍ക്കും, തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ അയല്‍ സംസ്ഥാനത്ത് നിന്നും വന്നവരാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാല് പേർക്കും, കോഴിക്കോടും കോട്ടയവും രണ്ട് പേർക്കും, തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഒരോരുത്തർക്കുമാണ് രോഗം ഇന്ന് സ്ഥിരീകരിച്ചത്.എട്ട് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട് 6 പേര്‍ക്കും, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ അയല്‍ സംസ്ഥാനത്ത് നിന്നും വന്നവരാണ്. കാസര്‍കോട് 6 പേര്‍ക്കും, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്.സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 23876 പേരാണ്. ഇതില്‍ 23439 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. നിലവില്‍ 129 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 148 പേരെയാണ്. പുതിയ കോവിഡ് സ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ റെഡ് സോണായി തുടരും. നാല് ജില്ല ഒഴികെ പത്ത് ജില്ലകള്‍ ഓറഞ്ച് സോണ്‍ ആയി തുടരും. റെഡ് സോണില്‍ നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യും. കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍ നിന്നും ഒഴിവാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഓറഞ്ച് സോണിലെ ഹോട്ട് സ്പോട്ടുകള്‍ പഞ്ചായത്തുകള്‍ അടച്ചിടും. ഏതൊക്കെ ഡിവിഷന്‍ അടച്ചിടണമെന്ന് ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം.