സംസ്ഥാനത് ഇന്ന് 19 പേർക്ക് കോവിഡ്
9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇതിൽ 10 പേരും കണ്ണൂരിൽ. പാലക്കാട് നാല് പേർക്കും കാസർകോട് മുന്ന് പേർക്കും മലപ്പുറം, കൊല്ലം 1 വീതം ആൾക്കാർക്കും രോഗം സ്ഥിതികരിച്ചു.സംസ്ഥാനത്ത് 16 പേർക്ക് രോഗം ഭേദമായി. കണ്ണൂർ 7, കാസർകോടും കോഴിക്കോട് 4, തിരുവനന്തപുരം 3.ഇന്നത്തെ ഏറ്റവും പുതിയ സ്ഥിരീകരണത്തോടെ കണ്ണൂര്‍ ജില്ല ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയായി മാറി. കണ്ണൂരിൽ കുറെ പേർ റോഡിലിറങ്ങിയതായും പുതിയ സ്ഥിരീകരണങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗൺ കർശനമാക്കാനുള്ള നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്നും ഹോട്ട് സ്പോട്ട് സ്ഥലങ്ങൾ സീൽ ചെയ്യുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗ വ്യാപനം പ്രവചനങ്ങൾക്കതീതമാണെന്നും പ്രതിസന്ധി മറികടക്കുന്നത് എളുപ്പ വഴിയല്ലത്താതിനാല്‍ ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നും ഇതിന്റെ ഭാഗമായി മെയ് മൂന്ന് വരെ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.