ആഗോളതലത്തിൽ കോവിഡ് മരണം മൂന്ന് ലക്ഷം കവിഞ്ഞു, അമേരിക്കയിൽ 88199

നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം പേർ വൈറസ് ബാധിച്ച് രോഗികളായി. പത്ത് ലക്ഷത്തിൽ കൂടുതൽ രോഗമുക്തരായെന്നുമാണ് കണക്കുകൾ.

0

 

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മൂന്ന് ലക്ഷം കടന്നു. അമേരിക്കയിൽ മാത്രം മരിച്ചവരുടെ സംഖ്യ 88199 ഉയർന്നിട്ടുണ്ട് .നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം പേർ വൈറസ് ബാധിച്ച് രോഗികളായി. പത്ത് ലക്ഷത്തിൽ കൂടുതൽ രോഗമുക്തരായെന്നുമാണ് കണക്കുകൾ.

ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 301,000 മനുഷ്യരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. ഏഷ്യൻ രാജ്യങ്ങളിൽ മരണ നിരക്ക് ഉയരുകയാണ്. ഒരു ദിവസം ശരാശരി അയ്യായിരം എന്ന നിലയിലാണ് മരണ നിരക്ക്.

ഈ വർഷം ജനുവരിയിൽ തുടങ്ങിയ മരണം അര ലക്ഷം എത്താൻ മൂന്നു മാസം എടുത്തു. ഏപ്രിൽ രണ്ടിന് അര ലക്ഷമായ മരണം ഏഴു ദിവസം കൊണ്ട് ഒരു ലക്ഷമായി.

അടുത്ത 15 ദിവസം കൊണ്ട് അത് രണ്ട് ലക്ഷമായി. എന്നാൽ മരണം രണ്ട് ലക്ഷത്തിൽ നിന്നും മൂന്നു ലക്ഷമാകാൻ 20 ദിവസം മാത്രമാണ് എടുത്തത്. മരണ നിരക്ക് സാവധാനമാണെങ്കിലും കുറയുന്നു എന്നത് മാത്രമാണ് ഏക ആശ്വാസം.

You might also like

-