കോവിഡ് ചികിത്സയിൽ പകൽ കൊള്ള  നിരക്ക്  സംസ്ഥാന സർക്കാർ നിശ്‌ചയിക്കും  

നിലവില്‍ സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കാതിരുന്ന 44 ആശുപത്രികളും ഭാഗികമായി പ്രവര്‍ത്തിച്ചിരുന്ന 42 ആശുപത്രികളും കൊറോണ ചികിത്സയ്ക്കായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതായും സംസ്ഥാന ഭരണകൂടം അറിയിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ്   ചികിത്സാ നിരക്കിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടും. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ചികിത്സ ചിലവ് താരതമ്യേന കുറവാണെന്നാണ് മന്ത്രിസഭാ നിരീക്ഷണം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതമൂലം കൂടുതല്‍ സ്വകാര്യ ആശുപത്രികളുടെ സേവനം വേണ്ടിവരും എന്ന തിരിച്ചറിവാണ് ചര്‍ച്ചയിലേയ്ക്ക് നയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്

ലവില്‍ സ്വകാര്യ ആശുപത്രികള്‍ വാര്‍ഡ് ചികിത്സകള്‍ക്കായി പ്രതിദിനം 2,300 രൂപയാണ് ഈടാക്കുന്നത്. ഐ.സി.യുവില്‍ 6500 രൂപയും വെന്റിലേറ്റര്‍ സേവനം വേണ്ടിവന്നാല്‍ 11500 രൂപയുമാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ തീര്‍ത്തും സൗജന്യമായാണ് കൊറോണ ചികിത്സ നല്‍കിക്കൊണ്ടിരിക്കുന്നത്. എല്ലായിടത്തും ഭക്ഷണവും സൗജന്യമായി നല്‍കുകയാണ്. സ്വകാര്യ ആശുപത്രികളും അത്യാവശ്യ സേവനം നല്‍കുന്നുണ്ടെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

നിലവില്‍ സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കാതിരുന്ന 44 ആശുപത്രികളും ഭാഗികമായി പ്രവര്‍ത്തിച്ചിരുന്ന 42 ആശുപത്രികളും കൊറോണ ചികിത്സയ്ക്കായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതായും സംസ്ഥാന ഭരണകൂടം അറിയിച്ചു. നിലവില്‍ 12,801 കിടക്കകളില്‍ പകുതിയും ഉപയോഗിക്കുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

You might also like

-