രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 16 ലക്ഷത്തോടടുക്കുന്നു മരണസംഖ്യ 35000 കടന്നു
64.51 ശതമാനമാണ് രോഗമുക്തി നിരക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,584,384 മരണം 35,003 കടന്നു . രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 10 ലക്ഷം കടന്നു. 1,021,611പേരാണ് ഇതുവരെ രോഗമുക്തരായത്. 64.51 ശതമാനമാണ് രോഗമുക്തി നിരക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 15,31,669 ആയി ഉയര്‍ന്നു. 768 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 34,193 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ കൊറോണ മരണ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2.23 ശതമാനമാണ് രാജ്യത്തെ കൊറോണ മരണ നിരക്ക്.
രാജ്യത്ത് ഏറ്റവും അധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും രോഗമുക്തി നിരക്ക് വര്‍ധിച്ചു വരികയാണ്. മഹാരാഷ്ട്രയില്‍ 2,32,227 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 1,56,966 പേരും ഡല്‍ഹിയില്‍ 1,18,633 പേരും രോഗമുക്തി നേടിയിട്ടുണ്ട്.അതേസമയം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. പത്ത് ലക്ഷം പേര്‍ക്ക് 12,858 എന്ന തോതിലാണ് ഇന്ത്യയില്‍ പരിശോധന നടത്തുന്നത്. കൊറോണ പരിശോധനയ്ക്കായി 1,316 ലാബുകളാണ് രാജ്യത്തുള്ളത്.