മാർത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കൊവിഡ്

പ്രായത്തിന്‍റേതല്ലാത്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും അദ്ദേഹത്തിനില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്

0

തിരുവല്ല : മാർത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാർ ക്രിസോസ്റ്റത്തിന് കോവിഡ് സ്ഥികരിച്ചതോടെ അദ്ദേഹത്തെ തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. പ്രായത്തിന്‍റേതല്ലാത്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും അദ്ദേഹത്തിനില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കൂടുതല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും വിശദ പരിശോധനകള്‍ക്കും വേണ്ടിയാണ് അദ്ദേഹത്തെ ബിലിവേഴ്സ് ആശുപത്രിയിലേക്ക് മാറ്റിയത്. 103 വയസുണ്ട് ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്. ഈ മാസം 27ന് 104 തികയും. കോവിഡിന്റേതായ ആരോഗ്യപ്രശ്ങ്ങൾ ഒന്നും അദേഹത്തെ അലട്ടുന്നില്ലാന്നു ആരോഗ്യനില തൃപ്തികരമാണെന്നും ബിലിവേഴ്സ് ആശുപത്രിഅധികൃതർ വ്യകതമാക്കി

You might also like

-