സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു.
84,000 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു. 84,000 സാമ്പിളുകളാണ് പരിശോധിച്ചത്. 19 ദിവസത്തിന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിന് താഴയെത്തി. സംസ്ഥാനത്ത് ഇതാദ്യമായാണ് പരിശോധന എണ്‍പതിനായിരത്തിന് മുകളിലേക്ക് എത്തുന്നത്. 24 മണിക്കൂറിനിടെ 84,007 സാമ്പിളുകളാണ് പരിശോധിച്ചു. പരിശോധന ഒരു ലക്ഷമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
വരും ദിവസങ്ങളിലും ടെസ്റ്റുകളുടെ എണ്ണം കൂട്ടം. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്കില്‍ കുറവ് വന്നതും ആശ്വാസകരമായി.19 ദിവസത്തിന് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിന് താഴെയത്തിയത്. 7.26 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 6102 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രോഗബാധ രൂക്ഷമായ എറണാകുളം ജില്ലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 833. 17 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 3813 ആയി.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് രോഗവ്യാപനം കുറയാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.