ആറു ജില്ലകളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു ജനിതക മാറ്റത്തിൽ പഠനം
14 ജില്ലകളിൽ നിന്നുമുള്ള സാംപിളുകൾ പരിശോധിക്കും. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആൻറ് ഇൻഡസ്ട്രിയൽ റിസര്‍ച്ചിന്‍റെ കീഴിലുള്ള .ഡൽഹി ആസ്ഥാനമായ ജിനോമിക് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി സഹകരിച്ചാണ് പഠനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ആറു ജില്ലകളിൽ രോഗികളുടെ എണ്ണം കൂടിയതായാണ് ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് രോഗവർധന. മറ്റ് രോഗങ്ങൾ ഉള്ളവരിൽ കോവിഡ് മരണനിരക്കിലും വർധനയുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടാൻ നിർദേശം നൽകി.അതേസമയം കൊവിഡ് വൈറസിന്‍റെ ജനിതകമാറ്റത്തെക്കുറിച്ച് കേരളം പഠനം തുടങ്ങി. 14 ജില്ലകളിൽ നിന്നുമുള്ള സാംപിളുകൾ പരിശോധിക്കും. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആൻറ് ഇൻഡസ്ട്രിയൽ റിസര്‍ച്ചിന്‍റെ കീഴിലുള്ള .ഡൽഹി ആസ്ഥാനമായ ജിനോമിക് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി സഹകരിച്ചാണ് പഠനം
ആര്‍ എൻ എ വൈറസിന്‍റെ പ്രത്യേകതയാണ് അടിക്കടിയുള്ള ജനിതകമാറ്റം. ബ്രിട്ടനില്‍ കഴിഞ്ഞ നാല് മാസത്തിനിടെ കണ്ടെത്തിയത് നാലായിരത്തിലധികം പുതിയ വകഭേദം. കേരളത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തില്‍ ചില വകഭേദങ്ങളെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസംബറില്‍ വിശദ പഠനം തുടങ്ങിയത്. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തിയാണ് പുതിയ പഠനം. 14 ജില്ലകളില്‍ നിന്നും 25 സാംപിളുകൾ , ഒരു മാസം 1400 സാംപിളുകള്‍ ജെനറ്റിക് സ്വീക്വൻസിങ് ചെയ്യും. സ്രവ സാംപിൾ ശേഖരണവും നിരീക്ഷണവുമെല്ലാം എന്‍ എച്ച് എം ചെയ്യും. 68ലക്ഷം രൂപയാണ് പഠനത്തിനായി ചെലവഴിക്കുക