24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് 38,902 പേരിൽ കോവിഡ് 543 മരണം

രാജ്യത്ത് 3,73,379 പേരാണ് ചികിത്സയിലുള്ളത് 6,77,423 രോഗശാന്തിയുണ്ടായി ഇതുവരെ രാജ്യത്ത് 26,816 പേരനാണ് രോഗാപിടിപെട്ടു മരിച്ചത്

0

‌കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 38,902 പേരിൽ കോവിഡ് സ്ഥികരിച്ചുഇന്നലെ ഒരുദിവസം മാതരം 543 പേര് മരണപെട്ടു
രാജ്യത്ത് 3,73,379 പേരാണ് ചികിത്സയിലുള്ളത് 6,77,423 രോഗശാന്തിയുണ്ടായി ഇതുവരെ രാജ്യത്ത് 26,816 പേരനാണ് രോഗാപിടിപെട്ടു മരിച്ചത് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു .ജൂലൈ 18 വരെ 1,37,91,869 സാമ്പിളുകൾ കോവിഡ് 19 പരീശോധിച്ചു , ഇന്നലെ മാത്രം 3,58,127 പരിശോധനക്ക് വിധേയമാക്കിതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR)അറിയിച്ചു

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ മൂന്ന് ലക്ഷം കടന്നു. മുംബൈയിൽ മാത്രം ഒരു ലക്ഷം കൊവിഡ് കേസുകളായി. തമിഴ്നാട്ടിലും കർണ്ണാടകയിലും തുടർച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.ആന്ധ്രപ്രദേശിലും രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനയാണുണ്ടായത്. മൂവായിരത്തി തൊള്ളായിരം കേസുകളാണ് 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പശ്ചിമ ബംഗാളിൽ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു

You might also like

-