സംസ്ഥാനത്തു ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.തീരദേശമേഖലകളിലെ ഓരോ കുടുംബങ്ങൾക്കും സർക്കാർ അഞ്ചുകിലോ അരിയും ഒരു കിലോ ധാന്യവും സൗജന്യമായി നല്‍കും
ലോക്ഡൗൺ നടപ്പാക്കുന്ന തീരദേശമേഖലകളിലെ ഓരോ കുടുംബങ്ങൾക്കും സർക്കാർ അഞ്ചുകിലോ അരിയും ഒരു കിലോ ധാന്യവും സൗജന്യമായി നല്‍കും
തിരുവനന്തപുരം സംസ്ഥാനത്ത് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്.സമ്പർക്കരോഗികൾ 364ആണ്. രോഗമുക്തി 204പേരാണ്. സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസമായി 700ന് മുകളിലായിരുന്നു കോവിഡ് കേസുകള്‍. അതിനിടെ, കോവിഡ് വ്യാപിക്കുന്ന തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ പത്തു ദിവസത്തേക്ക് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. മൂന്ന് ക്രിട്ടിക്കൽ കൺടെയിൻമെൻ് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗൺ നടപ്പാക്കുന്നത്. ലോക്ഡൗൺ നടപ്പാക്കുന്ന തീരദേശമേഖലകളിലെ ഓരോ കുടുംബങ്ങൾക്കും സർക്കാർ അഞ്ചുകിലോ അരിയും ഒരു കിലോ ധാന്യവും സൗജന്യമായി നല്‍കും
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍, 1 ഡി.എസ്.സി ജവാന്‍, 1 ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു
തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, പാലക്കാട് 49, എറണാകുളം 44, കണ്ണൂര്‍ 39, കാസര്‍കോട് 29, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂര്‍ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍കോട് 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
ഇന്ന് 1053 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 7016 പേരുടെ പരിശോധനാഫലം വരാനുണ്ട്. ഹോട്സ്പോട്ടുകൾ 299. കോവിഡ് വ്യാപനം മൂന്നാഘട്ടത്തിന്റെ രണ്ടാം പാദത്തിൽ എത്തി. ലോക്ഡൗണിനു മുൻപ് മറ്റു സ്ഥലങ്ങളിൽ രോഗവ്യാപനം കുറവായിരുന്നു. ബ്രേക്ക് ദ് ചെയിൻ ജീവിതരീതി ജനങ്ങൾ പിന്തുടർന്നു. രോഗികൾ പതിനായിരം കടന്നു. മരണനിരക്ക് കുറവാണ്.
സമ്പർക്കത്തിലൂടെ വ്യാപനം 60 ശതമാനത്തിൽ കൂടുതലാണ്. ഉറവിടം അറിയാത്തവരുടെ എണ്ണവും കൂടുതൽ. നിരവധി ജില്ലകളിൽ ക്ലസ്റ്റർ രൂപപ്പെട്ടു. രോഗവ്യാപനത്തിനു നാല് ഘട്ടമാണുള്ളത്. തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശം സമൂഹവ്യാപനത്തിലേക്ക് പോയി.