പത്തനംതിട്ട കോവിഡ് 19 സ്ഥികരിച്ചിട്ടില്ല .14 പേർ ഐസൊലേഷനില്‍4753 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതുവരെ മൂന്നു പേരെക്കൂടി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതുള്‍പ്പെടെ ഇതുവരെ 59 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്

0

പത്തനംതിട്ട :ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഏഴ് പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു പേര്‍ ഐസൊലേഷനില്‍ ഉണ്ട്.ആകെ 14 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ മൂന്നു പേരെക്കൂടി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതുള്‍പ്പെടെ ഇതുവരെ 59 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

വീടുകളില്‍ 366 പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 4387 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആകെ 4753 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
445 സെക്കന്‍ഡറി കോണ്‍ടാക്ടുകളെ അവരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു.
സര്‍ക്കാര്‍ മേഖലയില്‍ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയില്‍ 135 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ന്(22) ജില്ലയില്‍ നിന്നും 15 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 230 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുളളറ്റിനുശേഷം 22 നെഗറ്റീവ് പരിശോധന ഫലം ലഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്നു(22)വരെ അയച്ച സാമ്പിളുകളില്‍ ഒന്‍പത് എണ്ണം പൊസിറ്റീവായും 122 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 55 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
വിദേശത്തുനിന്നും തിരിച്ചെത്തിയ 195 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. 239 പേരെ ഇന്ന്(22) നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 93 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും ലഭിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ കോളുകള്‍ ഒന്നും ലഭിച്ചില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 41 കോളുകള്‍ ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 86 കോളുകള്‍ ലഭിച്ചു. ക്വാറന്റൈനില്‍ കഴിയുന്ന ആള്‍ക്കാര്‍ പുറത്തിറങ്ങി നടക്കുന്നത് സംബന്ധിച്ച് നാലു കോളുകള്‍ ലഭിക്കുകയും വിവരം ഉടന്‍തന്നെ എസ്.പി. ഓഫീസില്‍ അറിയിക്കുകയും ചെയ്തു.
തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ 300 യാത്രക്കാരെയും, ബസ് സ്റ്റേഷനുകളില്‍ 3430 യാത്രക്കാരെയും ഉള്‍പ്പെടെ ആകെ 3730 പേരെ സ്‌ക്രീന്‍ ചെയ്തു. ഇതില്‍ 388 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്നവരാണ്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച ആരെയും കണ്ടെത്തിയിട്ടില്ല. 2845 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
വിവിധ ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളിലായി നടത്തിയ പരിശീലന പരിപാടിയില്‍ ആകെ ഏഴ് ഡോക്ടര്‍മാര്‍, 43 നഴ്‌സുമാര്‍, 64 മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 114 പേര്‍ക്ക് പരിശീലനം നല്‍കി.
സൂം കോണ്‍ഫറന്‍സ് വഴി 32 പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.

455 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇന്ന്(22) ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
വോളന്റിയര്‍മാര്‍ ഇന്ന്(22) ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുകയും, ആകെ 518 വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ഫയര്‍ഫോഴ്‌സും, ആരോഗ്യവകുപ്പും സംയുക്തമായി പത്തനംതിട്ട ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷന്‍, മാര്‍ക്കറ്റുകള്‍ എന്നിവ ശുചീകരിച്ചു.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കളക്‌ട്രേറ്റിലെ വിവിധ ഓഫീസുകള്‍ അണുവിമുക്തമാക്കി.
ക്വാറന്റൈനില്‍ കഴിയേണ്ട ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതായി പൊതുജനങ്ങള്‍ക്ക് വിവരം ലഭിക്കുകയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതിന് മാത്രമായി 9188297118, 9188294118 എന്നീ രണ്ട് ഫോണ്‍ നമ്പരുകള്‍ ക്രമീകരിച്ചു.

You might also like

-