പത്തനംതിട്ടയിൽ 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ; തബ്ലിഗ് സമ്മേളനത്തില്‍ നിന്നെത്തിയ ഏഴ് പേര്‍ക്ക് ഉൾപെടയാണ്
75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ പത്തനംതിട്ട ജില്ലയ്ക്ക് ആശ്വാസം.
പത്തനംതിട്ട: 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ പത്തനംതിട്ട ജില്ലയ്ക്ക് ആശ്വാസം. നിസാമുദീനിലെ തബ്ലിഗ് സമ്മേളനത്തില്‍ നിന്നെത്തിയ ഏഴ് പേര്‍ക്ക് ഉള്‍പ്പടെയാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തില്‍ കഴിയുന്ന 105 പേരുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. അടുത്ത ദിവസങ്ങളില്‍ ഇവരുടെ ഫലവും ലഭിക്കും.പത്തനംതിട്ടയില്‍നിന്ന് 25 പേരാണ് നിസാമുദീനില്‍ എത്തിയത്. ഇതില്‍ രണ്ടുപേരൊഴികെ എല്ലാവരും തിരികെയെത്തിയിരുന്നു. ഇവരെയെല്ലാം പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.