ധാരവിയിൽഇന്ന് 42 പേർക്ക് കുടി പുതിയതായി കോവിഡ് 19 സ്ഥിതീകരിച്ചു .മരണം 20
12,974 കോവിഡ് -19 കേസുകളുള്ള മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനം
മുംബൈ :ധാരവിയിൽഇന്ന് 42 പേർക്ക് കുടി പുതിയതായി കോവിഡ് 19 സ്ഥിതീകരിച്ചു പത്തു ലക്ഷത്തിൽ അധികം ആളുകൾ തിങ്ങി പാർക്കുന്ന ദാരവിയിൽ കോവിഡ് ബാധിച്ചു ഇതുവരെ ഇരുപതു പേരനാണ് മരിച്ചിട്ടുള്ളത് ഇപ്പോൾ 632 പേരിൽ കോവിഡ് സ്ഥികരിച്ച ചികിത്സയിലുണ്ട് ,12,974 കോവിഡ് -19 കേസുകളുള്ള മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനം . ഗുജറാത്തിൽ 5,428 പേർക്കും ദില്ലിയിൽ (4,549) പേർക്കുംകോവിഡ് സ്ഥികരിച്ചിട്ടുണ്ട്
ലോക്ക് ഡൌണിന്റെ മൂന്നാം ഘട്ടം മെയ് 4 ന് ആരംഭിച്ച സഹചര്യത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട് , പ്രത്യേകിച്ച് ഓറഞ്ച്, പച്ച മേഖലകളിൽ.മഹാരാഷ്ട്രയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മെയ് മൂന്നിന് ഇന്ത്യ ഒരു ദശലക്ഷത്തിലധികം ആർടി-പിസിആർ പരിശോധനകൾ നടത്തിയതായി അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം ഇന്ത്യയിൽ കോവിഡ് -19 പോസിറ്റീവ് കേസുകളുടെ എണ്ണം 42,836 ആയി.
1,389 മരണപെട്ടു ഇതിൽ 29,685 പേര് ചികിത്സയിലാണ് , 11,761 പേർ സുഖം പ്രാപിച്ചു