ദീപം.. ദീപം ..കോവിഡിൽ ഇരുൾ അകറ്റി രാജ്യം
രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരെല്ലാം വിളക്കു തെളിച്ചു. ക്ലിഫ് ഹൗസിലും മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും ഐക്യദീപം തെളിയിച്ചു.
ഡൽഹി :കോവിഡ് വിതച്ച ഭീതിയുടെ ഇരുട്ടിനെ അകറ്റാന്‍ ദീപം തെളിയിച്ച് രാജ്യം. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് പ്രതീകാത്മക പരിപാടി. രാത്രി 9 മണിക്കു തന്നെ വൈദ്യുതി വിളക്കുകൾ അണച്ചും ദീപങ്ങൾ തെളിയിച്ചും ജനങ്ങൾ കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേർന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരെല്ലാം വിളക്കു തെളിച്ചു. ക്ലിഫ് ഹൗസിലും മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും ഐക്യദീപം തെളിയിച്ചു. ലൈറ്റുകള്‍ അണയ്‍ക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
കോവിഡ് ഭീതിക്കിടെ അടച്ചിടലില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയും ഐക്യം വിളിച്ചോതുകയുമാണ് ദീപം തെളിയിക്കല്‍ യജ്ഞത്തിന്റെ ലക്ഷ്യം. കൃത്യം ഒന്‍പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ബാല്‍ക്കണികളിലും വാതില്‍പടികളിലും നിന്ന് ആളുകൾ ദീപം തെളിയിച്ചു. മണ്‍ചിരാതുകൾ മെഴുകുതിരി ടോര്‍ച്ച് മൊബൈല്‍ ഫ്ളാഷ് ലൈറ്റ് തുടങ്ങിയവ തെളിച്ചാണ് രാജ്യം പ്രതീകാത്മക പരിപാടിയിൽ പങ്കുചേർന്നത്.
ജനതാകര്‍ഫ്യൂവിന്റെ ഭാഗമായി കൈയ്യടിക്കണമെന്ന ആഹ്വാനം നിറവേറ്റാന്‍ തെരുവുകളിലേക്ക് ജനം കൂട്ടത്തോടെ ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ദീപം തെളിയിക്കാന്‍ ആരും കൂട്ടം കൂടരുതെന്നും റോഡില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. ലൈറ്റുകള്‍ കൂട്ടത്തോടെ അണയ്‍ക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ ചില ആശങ്കകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു.
ആശുപത്രി, പൊലീസ് സ്റ്റേഷന്‍, മുന്‍സിപ്പല്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലെ വിളക്കുകളും അണയ്‍ക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു. രാജ്യം മഴുവന്‍ ഒന്‍പത് മിനിട്ട് വൈദ്യുതി വിളക്കുകള്‍ അണയ്‍ക്കുമ്പോഴുണ്ടാകുന്ന ഊര്‍ജവ്യതിയാനം പരിഹരിക്കാന്‍ ദേശീയ പവര്‍ഗ്രിഡ് കോര്‍പറേഷനും നടപടിയെടുത്തിരുന്നു.