കോവിഡ് 19 ചികിത്സയിൽ രക്ഷയുടെ കണക്കിൽ റിക്കോഡുമായി കേരളം

അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് രോഗാപിടിപെട്ടാൽ സുഖം പ്രാപിക്കാൻ വളരെ പ്രയാസമെന്നു വൈദ്യശാസ്ത്രം പറയുമ്പോഴും 93 പിന്നിട്ട കോവിഡ് രോഗി രക്ഷപെട്ടത് കേരളത്തിലാണ്

0

ഡൽഹി :ലോകമെങ്ങു കോവിഡ് ഭീതിയിൽ കഴിയുകയും രോഗത്തിന് അടിപ്പെട്ട് ആയിരങ്ങൾ മരണമടയുകയും ചെയ്തപ്പോഴും ചികിത്സകൾ പരാചയപെട്ടപ്പോഴും കേരളത്തിൽ രോഗം പിടിപെട്ട് ചികിത്സയിലൂടെ സുഖപ്രാപിച്ചവരുടെ എണ്ണം ലോക ശരാശരിയേക്കാൾ മുന്നിലാണ് .അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് രോഗാപിടിപെട്ടാൽ സുഖം പ്രാപിക്കാൻ വളരെ പ്രയാസമെന്നു വൈദ്യശാസ്ത്രം പറയുമ്പോഴും 93 പിന്നിട്ട കോവിഡ് രോഗി രക്ഷപെട്ടത് കേരളത്തിലാണ് ,ലോകചരിത്രത്തിൽ എത്രയധികം പ്രായമായവരിൽ കോവിഡ് സ്ഥികരിച്ചതിൽ ആരും രക്ഷപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ല . സംസ്ഥാനത്ത് ഇന്നലെ 27 പേര്‍ക്ക് കോവിഡ് രോഗം ഭേദമായതോടെ കൂടുതല്‍ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ ഓരോ ദിവസവും കുറവ് വരുന്നതും നേട്ടമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. എന്നാല്‍ ജാഗ്രതയില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല.

സംസ്ഥാനത്ത് ആദ്യമായി കോവിഡ് 19 പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത ജനുവരി 30ന് ശേഷം ഇതുവരെ 124 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കണ്ണൂരില്‍ 37 പേര്‍ക്കും കാസര്‍ഗോഡ് 24 പേര്‍ക്കും എറണാകുളത്ത് 14 പേര്‍ക്കും ഇടുക്കിയില്‍ 7 പേര്‍ക്കും രോഗം ഭേദമായി. കൊല്ലത്ത് രണ്ടും കോട്ടയത്ത് മൂന്നും കോഴിക്കോട് ആറ് പേര്‍ക്കുമാണ് ഇതുവരെ കോവിഡ് 19 നെഗറ്റീവ് ആയത്. മലപ്പുറം ജില്ലയില്‍ 4 പേര്‍ക്കും പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ 8 പേര്‍ക്കും ഭേദമായിട്ടുണ്ട്. തൃശൂരില്‍ നിന്നുള്ള 7 പേരും വയനാട് നിന്നുള്ള 2 പേരുമാണ് ഡിസ്ചാര്‍ജായത്. ആലപ്പുഴയില്‍ 2 പേര്‍ക്ക് അസുഖം ഭേദമായി. രോഗം മാറുന്നവരുടെ എണ്ണത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണ് കേരളത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വലിയ കൂറവ് വരുന്നതും കേരളത്തെ സംബന്ധിച്ച് ആശ്വാസകരമാണ്.

അതേസമയം ജാഗ്രതക്കുറവ് ഉണ്ടായാല്‍ പിന്നീട് വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന കണക്ക് കൂട്ടലും സര്‍ക്കാരിനുണ്ട്. ലോക്ക് ഡൌണ്‍ പിന്‍ലിക്കുന്നതിന് പിന്നാലെ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികള്‍ എത്താന്‍ സാധ്യതയുണ്ട്. കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും.

You might also like

-