സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 131പേർ രോഗവിമുക്തി

സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്

0

തിരുവനതപുരം :സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 131പേർ രോഗവിമുക്തി നേടി. കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്. ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. കോവിഡ് വരുംദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവന്നേക്കാം. സമ്പര്‍ക്കരോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവില്ലാത്തത് അശ്വാസകരമാണന്നും മുഖ്യമന്ത്രി പറഞ്ഞു 86 പേര്‍ വിദേശത്തുനിന്നും 81 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന‌ും വന്നവരാണ്. സമ്പര്‍ക്കം വഴി 13 പേര്‍ക്കാണ് കോവിഡ് സ്ഥികരിച്ചതു

മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

You might also like

-