സംസ്ഥാനത്ത് 1417 പേർക്ക് കോവിഡ്. രോഗമുക്തി ,1426 പേർക്ക് രോഗമുക്തി

0

തിരുവനന്തപുരം :സംസ്ഥാനത്ത് 1417 പേർക്കാണ് കോവിഡ് സ്ഥികരിച്ചത് 1426 രോഗമുക്തി നേടി 1242 പേർക്ക് സമ്പർഗ്ഗത്തിലൂടെ രോഗബാധയുണ്ടായി .കോവിഡ് ബാധിച്ചു 5 പേരുടെ മരണം രേഖപ്പെടുത്തി.തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ 68, കണ്ണൂർ കോളയാട് കുമ്പ മാറാടി 75, തിരുവനന്തപുരം വലിയ തുറ മണിയൻ 80, ചെല്ലാനം സ്വദേശി റാത്ത ചാൾസ്, വെള്ളനാട് സ്വദേശി പ്രേമ 52 എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് കൊവിഡ് ബാധിച്ചത്. ഇതില്‍ 105 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 62 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 72 പേര്‍ക്കും 36 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 21625 പരിശോധനകൾ നടത്തി.

തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസർകോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശ്ശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4.എന്നിങ്ങനനെയാണ് ജില്ലാതിരിച്ചുള്ള കോവിഡ് സ്ഥികരിച്ചവരുടെ കണക്കുകൾ

You might also like

-