കോവിഡ് 19 ബാധിച്ച് ജമ്മു കാശ്മീരിൽ ഒരാൾ മരിച്ചു
. ജമ്മു കശ്മീര്‍ ഇതുവരെ 634 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഗോവയില്‍ ആദ്യമായി മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ശ്രീനഗർ :ജമ്മു കാശ്മീരിൽ കോവിഡ് ബാധിച്ഛ് ഒരാൾ മരിച്ചു . ഹൈദർ പോര സ്വദേശിയായ 65 വയസുകാരനാണ് ഇന്ന്മരിച്ചത്. ഇയാളുമായി അടുത്തിടപഴകിയ 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ ഇതുവരെ 634 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഗോവയില്‍ ആദ്യമായി മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതർ 20 ആയി.
ഡൽഹിയിൽ മൊഹല്ല ക്ലിനിക് ഡോക്ടർക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. വടക്ക് കിഴക്കൻ ഡൽഹിയിലെ മോജ്പ്പുരിലെ മൊഹല്ല ക്ലിനികിൽ ജോലി ചെയ്യുന്ന ഡോക്ടർക്കാണ് രോഗം. മാർച്ച് 12 മുതൽ 18 വരെ ക്ലിനിക്കിൽ എത്തിയ ആളുകൾ നിരീക്ഷണത്തിനു വിധേയമകണമെന്ന് സർക്കാർ. കഴിഞ്ഞ മാസം കലാപം നടന്ന പ്രദേശമാണ് മോജ്പുർ.രാജ്യമാകെ ലോക്ഡൌണ്‍ തുടരുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 606 പേർക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. മിസോറാമിൽ ആദ്യ കോവിഡ് കേസും റിപ്പോർട്ട് ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് G-20 രാഷ്ട്രത്തലവൻമാർ വീഡിയോ കോൺഫറൻസിലൂടെ ഇന്ന് ചർച്ച നടത്തും.