കൊറോണ; രാജ്യത്ത് സാമൂഹിക വ്യാപനത്തിലേക്ക് കടന്നട്ടില്ലന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ 17 പേര്‍ മരിച്ചിട്ടുണ്ട്. 66 പേര്‍ രോഗമുക്തി നേടി വീടുകളില്‍ തിരിച്ചെത്തുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഇന്ന് 5 പേര്‍ക്കും രാജസ്ഥാനില്‍ ഇന്ന് 2 പേര്‍ക്കും കൂടി കൊറോണ സ്ഥിരീകരിച്ചു.

0

ഡല്‍ഹി: കൊറോണ വൈറസിന്റെപടരുന്നുണ്ടെങ്കിലും അതിന്റെ  സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഇതുവരെ 724 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സമൂഹവ്യാപനം നടത്തിട്ടില്ലെന്നത് ആശ്വാസകരമാണെന്നാണ് ആരോഗ്യ മന്ത്രാലപറയുന്നു.കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ 17 പേര്‍ മരിച്ചിട്ടുണ്ട്. 66 പേര്‍ രോഗമുക്തി നേടി വീടുകളില്‍ തിരിച്ചെത്തുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഇന്ന് 5 പേര്‍ക്കും രാജസ്ഥാനില്‍ ഇന്ന് 2 പേര്‍ക്കും കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് സമൂഹ വ്യാപനം തടയുന്നതിനായുള്ള കനത്ത ജാഗ്രത തുടരുകയാണ്.

അതേസമയം വൈറസ് വ്യാപനം തടയാന്‍ 6000 തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷാ കാലാവധിയുള്ള തടവുകാര്‍ക്കാണ് പരോള്‍ നല്‍കുന്നത്. മഹാരാഷ്ട്രയിലെ തടവുകാര്‍ക്കും പരോള്‍ അനുവദിച്ചതായി ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചിരുന്നു.

You might also like

-