തൃശ്ശൂരിൽ രണ്ടുപേർക്ക്കൂടി കോവിഡ് സ്ഥികരിച്ചു  രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവുരടെ എണ്ണം 17

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവുരടെ എണ്ണം 17 ആയെന്ന് ആരോഗ്യ മന്ത്രാലയം. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 724 ആയി.രാജസ്ഥാനിൽ നിന്നാണ് പുതിയ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ ഭിൽവാര സ്വദേശിയാണ് മരിച്ചത്. ഇതോടെയാണ് രാജ്യത്തെ കൊവിഡ് മരണസംഖ്യ 17 ലേക്ക് എത്തിയത്.

0

തൃശൂർ :ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്ന് മടങ്ങി എത്തിയ രോഗബാധിതയായ യുവതിയുടെ ഭർത്താവിനും (32 വയസ്സ്) 21 വയസ്സുളള മറ്റൊരു യുവാവിനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ന് ലഭിച്ച 46 പരിശോധനഫലങ്ങളിൽ ഈ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം നെഗറ്റീവാണ്. 40 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചു.ഇതുവരെ 582 പേരുടെ സാമ്പിളുകൾ അയച്ചതിൽ 484 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 68 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13283 ആയി. വീടുകളിൽ 13233 പേരും ആശുപത്രികളിൽ 50 പേരുമാണ് നിരീക്ഷണത്തിലുളളത്.

അതേസമയം രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവുരടെ എണ്ണം 17 ആയെന്ന് ആരോഗ്യ മന്ത്രാലയം. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 724 ആയി.രാജസ്ഥാനിൽ നിന്നാണ് പുതിയ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ ഭിൽവാര സ്വദേശിയാണ് മരിച്ചത്. ഇതോടെയാണ് രാജ്യത്തെ കൊവിഡ് മരണസംഖ്യ 17 ലേക്ക് എത്തിയത്.

ഇന്ന് ബിഹാറിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ദുബായിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയാണ്. മറ്റൊരാൾ വിദേശത്ത് പോയിട്ടില്ല. ബിഹാറിൽ ഇതുവരെ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാനയിലും ഇന്ന് ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 45 ആയി.

മഹാരാഷ്ട്രയിൽ 128 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളമാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആണ്. ഇന്നലെ 19 പേർക്കാണ് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ കണ്ണൂർ ജില്ലക്കാരാണ്. മൂന്ന് പേർ വീതം കാസർഗോടും മലപ്പുറത്തും. തൃശൂരിൽ രണ്ട് പേർ. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർ വീതം ചികിത്സയിലുണ്ട്.

You might also like

-