രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 7,90,789 ആയി കുറഞ്ഞു. ദൈനംദിന പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനമാണ്.
സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള പരിശോധനാ കണക്കും കൂടി ചേര്‍ത്തുള്ള കൊവിഡ് മരണസംഖ്യ 1241 ലെത്തി. 24 മണിക്കൂറിനിടെ 1,67,882 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 171.28 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കി. മേഘാലയയില്‍ അടുത്ത തിങ്കളാഴ്ച, ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ആരംഭിക്കും. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
അതേസമയം കേരളത്തില്‍ ഇന്നലെ 23,253 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്കുകള്‍.