രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 153 ആയി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
കോവിഡ് 19 നിരീക്ഷണത്തിൽ ഇരുന്നയാൾ ഡൽഹി സഫ്ദർജങ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു സിഡ്നിയിൽ നിന്ന് വന്ന ഇയാളെ ഇന്നലെ രാത്രി 9 മണിയ്ക്കാണ് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡൽഹി :രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 153 ആയി. മഹാരാഷ്ട്രയിൽ മാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതിൽ 25 പേർ വിദേശികളാണ്. മഹാരാഷ്ട്രയിലാണ്(39) ഏറ്റവുമധികം കേസുകളുള്ളത്. കേരളത്തിൽ 25 പേരിലും ഉത്തർപ്രദേശിൽ 15 പേരിലും കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്തുവെച്ച് 276 ഇന്ത്യക്കാർ കൊറോണ വൈറസ് ബാധിതരായെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിൽ 255 പേർ ഇറാനിൽവെച്ചാണ് രോഗബാധിതരായത്. 12 പേർ യുഎഇയിലും അഞ്ചുപേർ ഇറ്റലിയിലും ശ്രീലങ്ക, റവാൻഡ, ഹോങ്കോങ്, കുവൈറ്റ എന്നിവിടങ്ങളിൽ ഓരോ ഇന്ത്യക്കാർ വീതവും കൊറോണ വൈറസിന്‍റെ പിടിയിലകപ്പെട്ടു.
ചൈന, സൗത്ത് കൊറിയ, ഇറാൻ, ഇറ്റലി, സ്പെയിൻ ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ ഫെബ്രുവരി 15നോ അതിന് ശേഷമോ സന്ദർശിച്ചവർ ഇന്ത്യയിൽ എത്തിയാൽ നിർബന്ധിത നിരീക്ഷണത്തിൽ 14 ദിവസം കഴിയണം. സൗത്ത് കൊറിയയിൽ നിന്ന് ഇന്ത്യയിൽ വരുന്നവർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. യുപിയിലെ ഗൗതം ബുദ്ധ് നഗറിൽ ഏപ്രിൽ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് 19മായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.രാജ്യത്തെ എല്ലാ പരീക്ഷകളും മാർച്ച് 31 വരെ മാറ്റിവെയ്ക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിർദ്ദേശം നൽകി.