രാജ്യത്തെ കോവിദഃ രോഗികളുടെണ്ണം 1,040,457 കടന്നു പ്രതിദിന കോവിഡ് നിരക്ക് 35, 000 കടന്നു
രോഗബാധിതരുടെ പ്രതിദിന കോവിഡ് നിരക്ക് 35, 000 കടന്നു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പത്തര ലക്ഷത്തിലേക്ക് . രോഗികളുടെ എണ്ണം 1,040,457 കടന്നു 26,285 പേരാണ് കോരണ ബാധിച്ചു രാജ്യത്തു മരിച്ചത് .രോഗബാധിതരുടെ പ്രതിദിന കോവിഡ് നിരക്ക് 35, 000 കടന്നു .തമിഴ് നാട് ഗുജറാത്ത്, ബംഗാൾ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉയർന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. അതേസമയം രോഗമുക്തർ 6.35 ലക്ഷത്തിലേറെയായി.മഹാരാഷ്ട്രയിൽ 8308 പുതിയ കേസും 258 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ കേസുകൾ ഒരു ലക്ഷത്തോട് അടുത്തു. തമിഴ്നാട്ടിൽ ഇന്നലെ മാത്രം 4538 കേസുകൾ സ്ഥിരീകരിച്ചു. കർണാടകയിൽ പുതുതായി 3693 കേസുകളും 115 മരണവും ഉണ്ടായി. ഗുജറാത്ത്, ബംഗാൾ, ഹരിയാന എന്നിവിടങ്ങളിൽ ഉയർന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. കൊൽക്കൊത്ത വിമാന താവളത്തിൽ 31 വരെ നിയന്ത്രണം ഏർപ്പെടുത്തി.
ഡൽഹി, മുംബൈ, പൂനെ, ചെന്നൈ, നാഗ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് നിയന്ത്രണം. ഡൽഹിയിൽ 1462 പുതിയ കേസും 26 മരണവുമാണ് സ്ഥിരീകരിച്ചത്.രാജ്യത്ത് നിലവിൽ 3.42 ലക്ഷം പേര്‍ മാത്രമാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആഗോളതലത്തിലെ കണക്കെടുക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ രോഗികളുടെ എണ്ണം 4 മുതല്‍ 8 മടങ്ങുവരെ കുറവാണ്. ദശലക്ഷത്തില്‍ 18.6 മരണങ്ങള്‍ എന്നത് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണ് എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കോവാക്സിന്‍റെ മനുഷ്യരിലുള്ള പരീക്ഷണം ബുധനാഴ്ച തുടങ്ങിയെന്ന് ഭാരത് ബയോടെക്ക് പറഞ്ഞു. രാജ്യമെങ്ങുമുള്ള 375 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നത്