രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,648 പിന്നിട്ടു 2,871 മരിച്ചു

രാജ്യത്തു കോവിഡ് ബാധിച്ചു ഇതുവരെ 2,871 മരണമടഞ്ഞു മഹാരാഷ്ട്രയിലാണ് ഏറ്റവുംകൂടുതൽ മരണം റിപോർട്ട് ചെയ്തട്ടുള്ളത് 1117 പേര് മരണമടഞ്ഞു തമിഴ്‌നാട്ടിൽ ഇതുവരെ11684 പേർക്ക് കോവിഡ് സ്ഥികരിച്ചു

0


മുംബൈ : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,648 പിന്നിട്ടു . മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും ഗുജറാത്തിലും കോരണ വയറസ്സ് നിയർന്ത്രണാതീതമായി പടന്നുകൊണ്ടിരിക്കുകയാണ്.രാജ്യത്തു കോവിഡ് ബാധിച്ചു ഇതുവരെ 2,871 മരണമടഞ്ഞു മഹാരാഷ്ട്രയിലാണ് ഏറ്റവുംകൂടുതൽ മരണം റിപോർട്ട് ചെയ്തട്ടുള്ളത് 1117 പേര് മരണമടഞ്ഞു തമിഴ്‌നാട്ടിൽ ഇതുവരെ11684 പേർക്ക് കോവിഡ് സ്ഥികരിച്ചു.മരിച്ചത് 76 പേരാണ്, ഗുജറാത്തിൽ 10271 പേർക്കു രോഗം സ്ഥികരിച്ചു ഇതിൽ 626 പേർ മരിച്ചു

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. സംസ്ഥാനത്ത് 30,000 ലധികം ആളുകള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 30, 706 പേര്‍ക്ക് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് വിവരം.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനവാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,606 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് 67 പേര്‍ കൂടി കൊറോണയെ തുടര്‍ന്ന് മരിച്ചതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,135 ആയി.വൈറസ് ബാധിച്ച് ചകിത്സയില്‍ കഴിഞ്ഞിരുന്ന 524 പേര്‍ ഇന്ന് ആശുപത്രി വിട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊറോണ ഭേധമായവരുടെ എണ്ണം 7,088 ആയി.

മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മുംബൈയില്‍ ആണ്. ഇന്ന് 884 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈയില്‍ രോഗ ബാധിതരുടെ എണ്ണം 18,369 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 41 പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതുവരെ 696 മരണങ്ങളാണ് മുംബൈയില്‍ മാത്രമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയില്‍ രോഗം ബാധിച്ച 4,806 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്

You might also like

-