കാസര്‍കോട് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി.ഇടുക്കി കോവിഡ് മുക്തം
കോവിഡ് മുക്ത ജില്ലയായി ഇടുക്കി. ചികിത്സയിലായിരുന്ന നാല് പേരുടെയും രോഗം ഭേദമായതോടെ ഇവർ ആശുപത്രി വിട്ടു. ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാസ്ക് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് ജില്ലാ കലക്ടർ എച്ച് ദിനേശൻ പറഞ്ഞു
ന്യൂസ് ഡെസ്ക് : ആശ്വസം നൽകുന്ന വാർത്തയാണ് കാസര്കോടുനിന്നും ഇടുക്കിയിൽനിന്നും വരുന്നത് കോവിഡ് 19 രോഗബാധിതരായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്ന വാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് ജില്ല കേട്ടത്. കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നതും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നതും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നു.ഇന്നലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് കുഡ്‌ലുവിലെ പത്തും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ മാതാവ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികള്‍ രണ്ട് പേരും ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.
അതേസമയം കോവിഡ് മുക്ത ജില്ലയായി ഇടുക്കി. ചികിത്സയിലായിരുന്ന നാല് പേരുടെയും രോഗം ഭേദമായതോടെ ഇവർ ആശുപത്രി വിട്ടു. ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാസ്ക് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് ജില്ലാ കലക്ടർ എച്ച് ദിനേശൻ പറഞ്ഞു. ശുഭകരമായ വാർത്തയാണ് ഇടുക്കി ജില്ലയിൽ നിന്നുണ്ടായത്. ചെറുതോണിയിലെ കോൺഗ്രസ് നേതാവിന്റെ സുഹൃത്തായ ചുരുളി സ്വദേശിയുടെ 70കാരിയായ അമ്മ, 10 വയസുകാരൻ മകൻ, നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത തൊടുപുഴ കുമ്മംകല്ല് സ്വദേശി എന്നിവരാണ് കോവിഡ് രോഗവിമുക്തി നേടിയത്. എല്ലാവരുടെയും അവസാന പരിശോധനാ ഫലം നെഗറ്റീവ് ആയി.
മൂന്നാറിൽ എത്തിയ ബ്രിട്ടീഷ് വിനോദ സഞ്ചാരി ഉൾപ്പടെ 10 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. 9 പേരും ഇടുക്കി മെഡിക്കൽ കോളജിലേയും തൊടുപുഴ ജില്ലാ ആശുപത്രിയിലേയും ചികിത്സയിലൂടെയാണ് രോഗമുക്തരായത്. ജില്ലയിലെ മുഴുവൻ ജനങ്ങളും വരും ദിവസങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ജില്ലയിൽ 4371 പേരാണ് നിരീക്ഷണത്തിലുള്ളത്. 43 പരിശോധനാ ഫലങ്ങൾ ഇനി ലഭിക്കാനുണ്ട്.