ഇന്ത്യയിലെ ആദ്യ സംപൂർണ്ണ ഗോത്ര വർഗ്ഗ പഞ്ചായത്തായ ഇടമലകുടിയിൽ രണ്ടുപേർക്ക് കോവിഡ് സ്ഥികരിച്ചു
ഇരുപ്പ്ക്കല്ല് ഊരിലെ 40 കാരിക്കും ഇടലിപ്പാറ ഊരിലെ 24കാരനുമാണ് കോവിഡ് ബാധിച്ചത്.
മൂന്നാർ :ഇന്ത്യയിലെ ആദ്യ സംപൂർണ്ണ ഗോത്ര വർഗ്ഗ പഞ്ചായത്തായ ഇടമലകുടിയിൽ രണ്ടുപേർക്ക് കോവിഡ് സ്ഥികരിച്ചു രാജ്യത്തെ മറ്റെല്ലാ ഗ്രാമ പഞ്ചായത്തുകളിലും കോവിഡ് പടർന്നപ്പോഴും കൊറോണ ബാധയെ സ്വയം പ്രതിരോധിച്ച ഏക പഞ്ചായത്തായ ഇടുക്കി ഇടമലക്കുടി ആദിവാസി പഞ്ചായത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതു . ഇരുപ്പ്ക്കല്ല് ഊരിലെ 40 കാരിക്കും ഇടലിപ്പാറ ഊരിലെ 24കാരനുമാണ് കോവിഡ് ബാധിച്ചത്. കോവിഡ് ഒന്നാം തരംഗത്തിലോ രണ്ടാം തരംഗത്തിൽ ഇതുവരെയും ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പഞ്ചായത്തിൽ നിന്ന് പുറത്തുപോയ ഒരാൾക്ക് മറ്റൊരിടത്ത് വച്ച് കോവിഡ് ബാധിച്ചിരുന്നു എന്നത് ഒഴിച്ചു നിർത്തിയാൽ കോവിഡ് ഇടമലക്കുടിയിൽ ഇതുവരെ എത്തിനോക്കിയിട്ട് പോലും ഉണ്ടായിരുന്നില്ല. അതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പുറമേ നിന്നുള്ളവർക്ക് പ്രവേശനമില്ലായിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ കുറേ കൂടി കർശനമായ വിലക്ക് അവിടുത്തെ ഊരു മൂപ്പൻമാർ ഏർപ്പെടുത്തിയിരുന്നു. . എന്നാൽ കുറച്ചു നാൾ മുമ്പ് ഇടുക്കി എംപി ഡീൻ കുര്യോക്കോസും ഒരു യുട്യൂബറും കൂടി ഇടമലക്കുടിയിലേക്ക് നടത്തിയ യാത്ര വിവാദമായിരുന്നു. ഇതിനു ശേഷമാണ് ഇടമല്ല കുടിയിൽ കോവിഡ്കോ സ്ഥികരിക്കുന്നതു, എം പി യുടെ യാത്ര അന്ന് തന്നെ വിവാദമായിരുന്നു രോഗബാധ പടരാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു അന്ന് വിവാദമുണ്ടായത്.ഇടമലകുടിയിൽ കോവിഡിയിൽ കോവിഡ് പറത്തിയത് എം പി യും സംഘവുമാണെന്നാണ് കുടി നിവാസികളുടെ ആരോപണം , ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരും നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.വനവകുപ്പിന്റെ അനുമതിയില്ലാതെ സംരക്ഷിത വനമേഖലയിൽ പ്രവേശിച്ചു ചിത്രങ്ങൾ പകർത്തിയതിന് യുട്യൂബെർക്കെതിരെ വനം വകുപ്പ് കേസ് എടുത്തിരുന്നു