ഗുജറാത്തില്‍ 94 പേര്‍ക്കു കൂടി കൊവിഡ് 19 ഇരുപത്തിനാലു മണിക്കൂറിനിടെ അഞ്ചുമരണം

ഇന്ന് രോഗം പിടിപെട്ട എല്ലാവരും. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേരും അഹമ്മദാബാദില്‍ നിന്നുള്ളവരാണ്

0

അഹമ്മദാബാദ് :ഗുജറാത്തില്‍ 94 പേര്‍ക്കു കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2,272 ആയി. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഇന്ന് രോഗം പിടിപെട്ട എല്ലാവരും. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേരും അഹമ്മദാബാദില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്ത് ഏറ്റവും അധികം രോഗബാധിതരുള്ളതും അഹമ്മദാബാദിലാണ്. ഗുജറാത്തിലെ 65 ശതമാനം രോഗികളും ഇവിടെ നിന്നാണ്.

‘സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 95 ആയി ഉയര്‍ന്നു. അഞ്ച് രോഗികള്‍ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചതായി ഗുജറാത്ത് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി പറഞ്ഞു. അതേസമയം, 144 രോഗികളെ സുഖം പ്രാപിച്ച് ഡിസ്ചാര്‍ജ് ചെയ്തു. ഗുജറാത്തില്‍ 2,033 പേരാണ്‌നിലവില്‍ ചികിത്സയില്‍ ഉള്ളത്. ഇതുവരെ സംസ്ഥാനത്ത് 38,059 സാമ്പിളുകളാണ് പരിശോധന നടത്തിയത്.

ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച അഞ്ചില്‍ നാല് പേരും അഹമ്മദാബാദില്‍ നിന്നുള്ളവരാണ്. വല്‍സാദില്‍ നിന്നുള്ള ഒരു രോഗി കൂടിയാണ് സൂറത്തിലെ ആശുപത്രിയില്‍ ഇന്ന് മരിച്ചത്. ഇതുവരെ അഹമ്മദാബാദില്‍ മാത്രം 57 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് ഗുജറാത്ത്. കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും നൂറിലധികം പേര്‍ക്ക് ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്.

You might also like

-