ഫൈസർ കമ്പനിയുടെ കോവിഡ് വാക്സിൻ ഇന്ത്യൻ വില്പനക്കും ഉപയോഗത്തിനും അനുമതി തേടി

ഫൈസറും ജർമൻ മരുന്ന് നിർമാണക്കമ്പനിയായ ബയോ'എൻടെക്കും ചേർന്ന് നിർമിച്ച COVID-19 mRNA vaccine BNT162b2 എന്ന വാക്സിനാണ് ഉപയോഗ അനുമതി തേടിയിരിക്കുന്നത്

0

ഡൽഹി :യു കെ .അമേരിക്ക വിവിധ ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ച ഫൈസർ കമ്പനിയുടെ കോവിഡ് വാക്സിൻ ഇന്ത്യൻ വില്പനക്കും ഉപയോഗത്തിനും അനുമതി തേടി ,രാജ്യത്ത് കൊവിഡ് വാക്സിൻ ഉപയോഗത്തിന് അടിയന്തര അനുമതി വേണമെന്നാണ് ആഗോള മരുന്ന് ഭീമനായ ഫൈസർ കമ്പനിയുടെ ആവശ്യം . ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് വാക്സിൻ ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസർ.
വാക്സിൻ ഉപയോഗിക്കാൻ അനുമതി ലഭിച്ച രാജ്യങ്ങളിൽ വാക്സിൻ പരീക്ഷിച്ചു ഉറപ്പു വരുത്തിയ ശേഷമാണ് മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകിയത് എന്നാൽ എന്നാൽ ഇന്ത്യയിൽ അത്തരത്തിൽ പരീക്ഷണം നടത്താതെയാണ് കമ്പനി അനുമതി തേടിയിട്ടുള്ളത്. പുതിയ ഡ്രസ്ഗ് & ക്ലിനിക്കൽ ട്രയൽസ് നിയമം 2019 പ്രകാരമാണ് അടിയന്തര അനുമതി തേടിയിരിക്കുന്നത്.

ഫൈസറും ജർമൻ മരുന്ന് നിർമാണക്കമ്പനിയായ ബയോ’എൻടെക്കും ചേർന്ന് നിർമിച്ച COVID-19 mRNA vaccine BNT162b2 എന്ന വാക്സിനാണ് ഉപയോഗ അനുമതി തേടിയിരിക്കുന്നത്. യുകെയിൽ ഈ വാക്സിൻ രാജ്യവ്യാപകമായിത്തന്നെ ഉപയോഗിക്കാൻ ആരോഗ്യമന്ത്രാലയ അധികൃതർ അനുമതി നൽകിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. കൊവിഡിൽ നിന്ന് 95% സുരക്ഷ ഈ വാക്സിൻ ഉറപ്പ് നൽകുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബഹ്റൈനും യുകെയ്ക്ക് പിന്നാലെ ഈ വാക്സിന് അനുമതി നൽകിയിരുന്നു. അമേരിക്കയിലും ഈ വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി കമ്പനി തേടിയിട്ടുണ്ട്.

എന്നാൽ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സിൻ സൂക്ഷിച്ചേ തീരൂവെന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. ഇന്ത്യയിൽ, പ്രത്യേകിച്ച് ചെറുപട്ടണങ്ങളിലും ഗ്രാമീണമേഖലയിലും, ഇത്രയും കുറഞ്ഞ താപനിലയിൽ വാക്സിൻ സൂക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, അപ്രായോഗികവുമാണ്.

എന്നാൽ രാജ്യവ്യാപകമായി എല്ലാ മുൻകരുതലുകളും പാലിച്ച് വാക്സിനെത്തിക്കാൻ ഫൈസർ തയ്യാറാണെന്നാണ് അറിയിക്കുന്നത്. സർക്കാർ മുഖേന മാത്രമേ വാക്സിൻ വിതരണം ചെയ്യൂ എന്നും, അതാത് സർക്കാർ അധികൃതർ നിശ്ചയിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ തയ്യാറാണെന്നും ഫൈസർ അറിയിക്കുന്നു. രാജ്യത്ത് നിലവിൽ പരീക്ഷണത്തിലിരിക്കുന്നത് അഞ്ച് വാക്സിനുകളാണ്. ഓക്സ്ഫഡ് – ആസ്ട്രാസെനകയുടെ കൊവിഡ് വാക്സിനായ കൊവിഷീൽഡിന്‍റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ പരീക്ഷിക്കുന്നത് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്. രാജ്യത്ത് തന്നെ വികസിപ്പിക്കപ്പെട്ട ഭാരത് ബയോടെകിന്‍റെ കൊവാക്സിനും മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്. സൈഡസ് കാഡില എന്ന കമ്പനിക്കും മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന് അനുമതി നൽകിയിട്ടുണ്ട് കേന്ദ്രസർക്കാർ.

You might also like

-