ഇന്ത്യയില്‍ കോവിഡ് ഭീതി ജൂലൈയില്‍ തീരും, ലോകം കോവിഡ് മുക്തമാകുന്നത് ഡിസംബറിലെന്ന് പഠനം

ജൂലൈ 25 ആകുന്നതോടെ ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാകുമെന്നും ഇവര്‍ പറയുന്നു. രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡല്‍ ഉപയോഗിച്ച് ഏഷ്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ സിംഗപ്പുര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

0

ലോകം കൊറോണ ഭീതിയില്‍ പിടഞ്ഞുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ രണ്ട് ലക്ഷം കടന്നിരിക്കുന്നു. രോഗബാധിതരുടെ എണ്ണം 30 ലക്ഷമാകുന്നു. ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ കോവിഡിന് ഫലപ്രദമായ ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അരക്ഷിതാവസ്ഥയിലാണ് ലോകരാജ്യങ്ങള്‍. പ്രതീക്ഷകള്‍ നശിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് സിംഗപ്പൂരില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. ഡിസംബറോടെ ലോകം കോവിഡ് മുക്തമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ജൂലൈ 25 ആകുന്നതോടെ ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാകുമെന്നും ഇവര്‍ പറയുന്നു. രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡല്‍ ഉപയോഗിച്ച് ഏഷ്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ സിംഗപ്പുര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള രോഗബാധ സംശയിക്കുന്നവര്‍, രോഗം ബാധിച്ചവര്‍, രോഗവിമുക്തരായവര്‍ തുടങ്ങിയ വിവരങ്ങള്‍ക്കൊപ്പം കൊറോണ വൈറസിന്റെ ജീവിത ചക്രത്തിന്റെ വിവരങ്ങളും ശേഖരിച്ച് നിര്‍മിതബുദ്ധിയുടെ സഹായത്തോടെ അപഗ്രഥിച്ചാണ് ഗവേഷകര്‍ ഈയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്.

മെയ് 21 നകം ഇന്ത്യയിലെ കൊറോണ വൈറസിന്റെ വ്യാപനം 97ശതമാനം കുറയും. മെയ് 29 ആകുമ്പോഴേക്കും ലോകമാകെയുള്ള കൊറോണ വ്യാപനത്തിന്റെ നിരക്ക് 97 ശതമാനവും കുറയും. ഡിസംബര്‍ എട്ട് ആകുമ്പോഴേക്കും രോഗം പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.മെയ് 16 വരെ ലോക്ക് ഡൗണ്‍ നീട്ടിയാല്‍ ഇന്ത്യയില്‍ കൊറോണ രോഗികള്‍ പുതിയതായി ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ നടത്തിയ പ്രവചനത്തില്‍ പറയുന്നത്.

സൗദിയില്‍ മെയ് 21 ആകുമ്പോഴേക്കും രോഗവ്യാപനത്തില്‍ 97% കുറവുണ്ടാകും. മെയ് 29 ആകുമ്പോഴേക്കും 99 ശതമാനവും. പൂര്‍ണമായും രോഗവ്യാപനം ഇല്ലാതാകാന്‍ ജൂലൈ 10 വരെ കാത്തിരിക്കണം.

ലോകത്തുനിന്നു പൂര്‍ണമായും കോവിഡ് ബാധ ഒഴിയുക 2020 ഡിസംബര്‍ എട്ടിനായിരിക്കുമെന്നും പഠനം പറയുന്നു.യു.എ.ഇയില്‍ മേയ് 10 ആകുമ്പോഴേക്കും രോഗവ്യാപനത്തില്‍ 97% കുറവുണ്ടാകും. മെയ് 18ന് രോഗവ്യാപനം 99% കുറയുമെന്നും ഗ്രാഫില്‍ വ്യക്തമാക്കുന്നു. ജൂണ്‍ 21നായിരിക്കും യു.എ.ഇ പൂര്‍ണമായും കോവിഡ് മുക്തമാവുകയെന്ന് പഠനത്തില്‍ പറയുന്നു.

യുഎസില്‍ രോഗവ്യാപനം മെയ് 11 ആകുമ്പോഴേക്കും 97% കുറയുമെന്ന് പഠനം പറയുന്നു. മേയ് 23 ആകുമ്പോഴേക്കും 99 ശതമാനവും. കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച അമേരിക്കയില്‍ കൊറോണ വൈറസ് പൂര്‍ണ്ണമായും ഇല്ലാതാകാന്‍ ആഗസ്ത് 26 വരെ കാത്തിരിക്കണമെന്നും പറയുന്നു.

ബഹ്‌റൈനില്‍ ആഗസ്ത് 6 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും സെപ്തംബര്‍ 8 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 2021 ഫെബ്രുവരി 11നായിരിക്കും ഇത് 100 ശതമാനത്തിലെത്തുക.

കൊറോണ വൈറസ് പ്രതിസന്ധി മെയ് 10 ന് ഇറാനിലും മെയ് 15 ന് തുർക്കിയിലും മെയ് 9 ന് യുകെയിലും അതേ മാസം തുടക്കത്തിൽ സ്പെയിനിലും മെയ് 3 ന് ഫ്രാൻസിലും അവസാനിക്കുമെന്നും പഠനം പ്രതീക്ഷ നല്കുന്നു. ജർമ്മനിയിൽ കോവിഡ് വ്യാപനം ഏപ്രിൽ 30 നും കാനഡ മെയ് 16 നും അവസാനിക്കും.

You might also like

-