കൊവിഡ് 19 വളര്‍ത്തുമൃഗങ്ങളുടെ കൂടുകൾ അണുവിമുക്തമാക്കണം
ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കൃഷി വകുപ്പ് കര്‍ഷക വിപണികള്‍ വഴി പച്ചക്കറി സംഭരിക്കും. വിഷു ഈസ്റ്റര്‍ വിപണി സജീവമാകേണ്ട ഘട്ടമാണിത്
തിരുവനതപുരം : കൊവിഡ് 19 പശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ കൂടുകളും അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം വീട്ടുകാര്‍ ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കണം. മൃഗശാലകള്‍ അണുവിമുക്തമാക്കാന്‍ നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കൃഷി വകുപ്പ് കര്‍ഷക വിപണികള്‍ വഴി പച്ചക്കറി സംഭരിക്കും. വിഷു ഈസ്റ്റര്‍ വിപണി സജീവമാകേണ്ട ഘട്ടമാണിത്. ഈ ഘട്ടത്തില്‍ അധികമായി ഉത്പാദിപ്പിക്കപ്പെട്ട പച്ചക്കറി വിപണി കിട്ടാതെ പാഴാകുന്നത് കച്ചവടക്കാരെ ബാധിക്കും. അതുകൊണ്ട് കൃഷി വകുപ്പ് കര്‍ഷക വിപണികള്‍ വഴി പച്ചക്കറി സംഭരിക്കും. കര്‍ഷകര്‍ ഈ വിപണികളെ പ്രയോജനപ്പെടുത്തണം. കര്‍ഷകര്‍ക്ക് മാത്രമല്ല, സുരക്ഷിത പച്ചക്കറി സമൂഹത്തിന് ലഭ്യമാകുന്നതിനും ഇത് സഹായകമാകും. പഴം, പച്ചക്കറി വ്യാപാരികള്‍ അവര്‍ വില്‍ക്കുന്ന ഉത്പന്നങ്ങളില്‍ പ്രാദേശികമായി ലഭ്യമാകുന്നത് സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് സംഭരിക്കാന്‍ തയാറാകണം.