സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടർക്ക് കൊവിഡ് ഏഴുപേർ നിരീക്ഷണത്തിൽ
ഡോക്ടറുടെ ഡ്രൈവറുടേതുൾപ്പെടെ ഏഴു പേരുടെ സാമ്പിൾ പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ബെംഗളൂരു / കോഴിക്കോട് :കോഴിക്കോട് താമരശേരിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർക്ക് കൊവിഡ്. കർണാടക സ്വദേശിനിയായ ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ക്ലിനിക്കിൽ നിന്നും സ്വദേശത്ത് എത്തി 13ാം ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്’ഇതേതുടർന്ന് ക്ലിനിക്കിലെ ആറ് ജീവനക്കാർ ഉൾപ്പെടെ ഏഴ് പേരെ നിരീക്ഷണത്തിലാക്കി.
ഡോക്ടറുടെ ഡ്രൈവറുടേതുൾപ്പെടെ ഏഴു പേരുടെ സാമ്പിൾ പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.കർണാടക സ്വദേശികളായ ഡോക്ടർ ദമ്പതികൾ താമരശേരിയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിൽ വനിതേ ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്
സൂപ്പർസൈക്ലോൺഅംഫാൻ രാവിലെ 10: 30 ന് പാരഡീപ്പിന് (ഒഡീഷ) കിഴക്കായി 120 കിലോമീറ്റർ കിഴക്കായി. ബംഗാൾ-ബംഗ്ലാദേശ് തീരങ്ങൾ കടന്ന് ദിഗ (പശ്ചിമ ബംഗാൾ), ഹതിയ ദ്വീപുകൾ (ബംഗ്ലാദേശ്) എന്നിവയ്ക്കിടയിലുള്ള സുന്ദർബൻസിനടുത്തെത്തി .ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്ഇന്ത്യ കാലാവസ്ഥാ വകുപ്പ് അറിയിച്ചു
‘അംഫാൻ’ ചുഴലിക്കാറ്റ് ഒഡീഷയിലെ കേന്ദ്രപാറയിൽ ശക്തമായ കാറ്റ് വീശുന്നു.
#WATCH Very strong winds at Odisha's Kendrapara, as cyclone 'AMPHAN' is expected to make landfall near Sunderbans in West Bengal today evening. pic.twitter.com/AHD2Wuo0ky
— ANI (@ANI) May 20, 2020