ധാരാവിൽ കോവിഡ്കെ മരണം 300 ഓളം വീടുകളും 30 ഓളം കടകളും പോലീസ് വളഞ്ഞു.
അടുത്തുള്ള സർക്കാർ സിയോൺ ഹോസ്പിറ്റലിൽ വച്ച് ഇയാൾ മരിച്ചതിനുശേഷം, കെട്ടിടത്തിലെ 300 ഓളം വീടുകളും 30 ഓളം കടകളും പോലീസ് വളഞ്ഞു. കെട്ടിടത്തിലെ താമസക്കാരെ വീട്ടിൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്
മുംബൈ: കൊറോണ വൈറസ് ബാധിച്ച മുംബൈയിലെ ധാരാവി പ്രദേശത്ത് താമസിസിച്ചിരുന്ന 56കാരൻ മരിച്ചതിനെത്തുടർന്നു ഇയാൾ താമസിച്ച കെട്ടിടം മുഴുവൻ സീൽ ചെയ്ത് അധികൃതർ.ധാരാവിയിലെ എകെജി നഗറിൽ ഇയാൾക്ക് ഒരു വസ്ത്രലയം നടത്തിയിരുന്നു . ജനസാന്ദ്രതയുള്ള ധാരാവി ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നാണ്.ചേരി പുനരധിവാസ അതോറിറ്റി (എസ്‌ആർഎ) പദ്ധതി പ്രകാരം നിർമ്മിച്ച കെട്ടിടത്തിൽ താമസിച്ചിരുന്ന ഇയാൾക്ക് വിദേശയാത്രയുടെ ചരിത്രമില്ലെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം ഇയാളുടെ മരണത്തെക്കുറിച്ച് അറിഞ്ഞ ശേഷം പ്രദേശത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ പോലീസിനു നേരെ കല്ലേറുണ്ടായി. ഒരു കൂട്ടം ആളുകൾ പോലീസുകാരുമായി തർക്കിക്കുകയും കല്ലെറിയാൻ ആരംഭിക്കുകയും ചെയ്‌തു.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നിരവധിപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.മുംബൈയിൽ ഇതുവരെ 180ഓളം പേരിൽ കൊറോണ റിപ്പോർട്ട് ചെയ്തട്ടുണ്ട് . ഒരു ഡസനോളം കോവിഡ് -19 രോഗികളാണ് ഇവിടെ മരിച്ചത്.