ലോകത്ത് കൊവിഡ് മരണം 42000 കടന്നു
150 ലേറെ രാജ്യങ്ങളില്‍ നിന്നായി 42146 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത്
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 42000 കടന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 4000 മരണങ്ങളാണ് സംഭവിച്ചത്. 150 ലേറെ രാജ്യങ്ങളില്‍ നിന്നായി 42146 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത്. യുഎസില്‍ മാത്രം ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 800 മരണങ്ങളാണ്. ഇതോടെ അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം 3700 ആയി.
വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് ചൈനയുടേതിനേക്കാള്‍ ഉയര്‍ന്ന സംഖ്യയാണ് ഇത്. ഔദ്യോഗിക കണക്ക് പ്രകാരം 3282 പേരാണ് ചൈനയില്‍ ഇതുവരെ കോവിഡ്-19 ബാധിച്ച് മരിച്ചത്. മരണനിരക്കില്‍ ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മൂന്നാമതെത്തിയിട്ടുണ്ട് ഇപ്പോള്‍ യുഎസ്. രോഗബാധിതരുടെ എണ്ണം അമേരിക്കയില്‍ 2 ലക്ഷത്തോട് അടുക്കുകയാണ്. 188524 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.