സംസ്ഥാനത്തു ഒരു കോവിഡ് മരണം കൂടി , സംസ്ഥാനത്ത് കോവിഡ് എണ്ണം 51 ആയി.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെയോടെയായിരുന്നു മരണം സംഭവിച്ചത്. കൊറോണ പ്രോട്ടോകോള്‍ പ്രകാരം ട്രീസയുടെ മൃതദേഹം സംസ്‌കരിച്ചു.
തിരുവനന്തപുരം : കൊറോണയെ തുടര്‍ന്ന് സംസ്ഥാനത്ത് സ്ത്രീ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസ വര്‍ഗ്ഗീസ് (60) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 51 ആയി.കിടപ്പ് രോഗിയായിരുന്ന ട്രീസയ്ക്ക് ആന്റിജന്‍ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെയോടെയായിരുന്നു മരണം സംഭവിച്ചത്. കൊറോണ പ്രോട്ടോകോള്‍ പ്രകാരം ട്രീസയുടെ മൃതദേഹം സംസ്‌കരിച്ചു.
സംസ്ഥാനത്ത് ഇന്ന് മാത്രം കൊറോണയെ തുടര്‍ന്ന് മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം സ്വദേശിയായ ഇര്‍ഷാദ്, പാറശ്ശാല സ്വദേശിനിയായ തങ്കമ്മ എന്നിവരാണ് ഇന്ന് മരിച്ച മറ്റ് രണ്ട് പേര്‍.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്. നേരത്തെ രോഗം സ്ഥിരീകരിച്ച കോവിഡ് ഇതരവാര്‍ഡിലെ രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് ഡോക്ടര്‍. 9 ഡോക്ടര്‍മാരായിരുന്നു ഈ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. നെഫ്രോളജി വിഭാഗത്തിലെ നഴ്സിനും കോവിഡ് ഇതര വാര്‍ഡില്‍ പ്രവേശിപ്പിച്ച മൂന്ന് രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.16 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 33 ആരോഗ്യപ്രവര്‍ത്തകര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്‍ക്ക പട്ടിക ആശുപത്രി അധികൃതര്‍ തയാറാക്കുകയാണ്. ബോട്ടിലെ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ബേപ്പൂര്‍ മല്‍സ്യബന്ധന തുറമുഖം അടക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ഈ രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 30 തൊഴിലാളികളാണുള്ളത് ഇവരെല്ലാം നിരീക്ഷണത്തിലാണ്