കോവിഡ് ചികിത്സയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ നാലരമാസം പ്രായമുള്ള കുട്ടി മരിച്ചു
ജന്മനാ ഹൃദ്‌രോഗിയായ കുഞ്ഞു ഹൃദയാഘാതത്തെതുടന്നാണ് മരിച്ചതെന്ന് കുട്ടിയെ ചികല്സിച്ചിരുന്ന മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു
കോഴിക്കോട് : കോവിഡ് ബാധയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിസയിൽ കഴിഞ്ഞിരുന്ന നാലരമാസ്സം പ്രയമുള്ള കുഞ്ഞു മരിച്ചു രാവിലെ ആറുമണിയോടെയാണ് മരണം സംഭവിക്കുന്നത് കഠിനമായ ന്യൂമോണിയ തുടർന്ന് കഴിഞ്ഞ ദിവസമാണ് കുട്ടിയെ മെഡിക്കകൾ കോളേജിൽ ചികിത്സക്കെത്തിച്ചത് ജന്മനാ ഹൃദ്‌രോഗിയായ കുഞ്ഞു ഹൃദയാഘാതത്തെതുടന്നാണ് മരിച്ചതെന്ന് കുട്ടിയെ ചികല്സിച്ചിരുന്ന മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു
ഹൃദ്രോഗവും വളര്‍ച്ചാ കുറവുമുള്‍പ്പടെ വിവിധ രോഗങ്ങളുള്ള കുട്ടി കഴിഞ്ഞ മൂന്ന് മാസമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു. ഏപ്രില്‍ 17 ന് പയ്യനാടുള്ള വീട്ടില്‍വച്ച് ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ഉച്ചയ്ക്ക് 12 മണിക്ക് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പനിയും ശ്വാസ തടസവും അനുഭവപ്പെട്ട കുട്ടിയെ ഏപ്രില്‍ 17 മുതല്‍ 21 വരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് 21 ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഏപ്രില്‍ 22നാണ് കുഞ്ഞിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് വൈറസ് ബാധയേല്‍ക്കാനിടയായ സാഹചര്യം ഇനിയും കണ്ടെത്തിയിട്ടില്ല.