ധാരാവികോവിഡ് ആശങ്കയിൽ ഡോക്ടറടക്കം മൂന്നുപേര്‍ക്ക് കോവിഡ്; മുംബൈയിൽ അതീവ ജാഗ്രത
സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 35 വയസുള്ള ഡോക്ടര്‍ക്കാണ് ധാരാവിയില്‍ രോഗം പുതുതായി രോഗം സ്ഥിരീകരിച്ചത്.
മുംബൈ :ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ യുവ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചേരിയിലെ മൂന്നാമത്തെ കോവിഡ് കേസാണിത്. 21 മരണം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 423 ആയി.മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 35 വയസുള്ള ഡോക്ടര്‍ക്കാണ് ധാരാവിയില്‍ രോഗം പുതുതായി രോഗം സ്ഥിരീകരിച്ചത്. ഡോക്ടറുടെ കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി. ചേരിയിലേക്ക് പ്രവേശിക്കുന്നതിനുള്ള റോഡ് രണ്ടുവശത്തുനിന്നും പൊലീസ് അടച്ചു. കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചേരിനിവാസികള്‍ പുറത്തിറങ്ങി നടക്കുന്നത് ആശങ്കവര്‍ധിപ്പിക്കുന്നുണ്ട്.
അതേസമയം, രാജ്യത്തെ രോഗവ്യാപനവുമായി താരതമ്യം ചെയ്യുമ്പോള്‍ മഹാരാഷ്ട്രയില്‍ തീവ്രതകുറവാണെന്ന് വ്യക്തമാക്കുന്ന കണക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തുവിട്ടു. വിദേശത്ത് നിന്നെത്തിയവര്‍ക്കാണ് മഹാരാഷ്ട്രയിലും രോഗം കൂടുതലുള്ളതെന്നും സമൂഹവ്യാപനത്തിന്‍റെ സൂചനകളില്ല. േകന്ദ്രസര്‍ക്കാര്‍ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച മുംബൈ, പുണെ, നാഗ്പൂര്‍, സാംഗ്ലി ജില്ലകളില്‍ മാത്രമേ രോഗം കൂടുതലുള്ളു എന്നും സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ രോഗവവ്യാപനം കാര്യമായി നടന്നിട്ടില്ല എന്നും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് പറയുന്നു